CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 22 Minutes 45 Seconds Ago
Breaking Now

ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍ വനിതകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിച്ചതില്‍ പരാതിപ്പെട്ടതിന് കുറ്റവാളിയാക്കി; നഴ്‌സിനെതിരായ ഗുരുതര അച്ചടക്ക ലംഘന കുറ്റങ്ങള്‍ റദ്ദാക്കി; സുപ്രധാന നീക്കവുമായി എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍

ജോലി ചെയ്തിരുന്ന ഫിഫെ, കിര്‍ക്കാള്‍ഡി വിക്ടോറിയ ഹോസ്പിറ്റലില്‍ നിന്നും പെഗ്ഗിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു

വനിതാ നഴ്‌സുമാരുടെ ചേഞ്ചിംഗ് റൂം ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍ ഉപയോഗിച്ചതിനെതിരെ പരാതിപ്പെട്ടതിന്റെ പേരില്‍ എന്‍എച്ച്എസ് കുറ്റങ്ങള്‍ ചുമത്തിയ നഴ്‌സിന് ആശ്വാസം. സുപ്രധാന നീക്കങ്ങളില്‍ നഴ്‌സിനെതിരായ ഗുരുതര അച്ചടക്ക ലംഘന കുറ്റങ്ങളെല്ലാം ആഭ്യന്തര അന്വേഷണത്തില്‍ തള്ളിക്കളഞ്ഞു. 

എന്‍എച്ച്എസ് ഫിഫെ ഹോസ്പിറ്റലില്‍ ജോലി ചെയ്യവെ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോ. ബെത്ത് അപ്ടണൊപ്പം ചേഞ്ചിംഗ് റൂം ഉപയോഗിക്കേണ്ടി വന്നതില്‍ പരാതിപ്പെട്ടതിന്റെ പേരിലാണ് നഴ്‌സ് സാന്‍ഡി പെഗ്ഗിയെ സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെയാണ് ഹെല്‍ത്ത് ബോര്‍ഡിനെയും, പുരുഷനായി ജനിച്ച ഡോക്ടറെയും എംപ്ലോയ്‌മെന്റ് ട്രിബ്യൂണലിന് മുന്നിലെത്തിക്കാന്‍ നഴ്‌സ് നിര്‍ബന്ധിതമായത്. 

ട്രിബ്യൂണല്‍ നടപടികള്‍ പുരോഗമിക്കവെയാണ് നഴ്‌സിനെതിരായ ഗുരുതര അച്ചടക്ക ലംഘന കുറ്റങ്ങള്‍ തള്ളിയത്. 18 മാസം നീണ്ട പോരാട്ടത്തിനൊടുവിലെ ആദ്യ ജയമാണ് പെഗ്ഗിക്ക് ലഭിച്ചിരിക്കുന്നതെന്ന് ഇവരുടെ സോളിസിറ്റര്‍ ചൂണ്ടിക്കാണിച്ചു. ഫിഫെ ഹെല്‍ത്ത് ബോര്‍ഡില്‍ നിന്നുമാണ് അപ്ടണൊപ്പം വനിതകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കേണ്ടി വന്നതില്‍ പരാതിപ്പെട്ടതിന് പുറമെ രോഗികളുടെ പരിചരണത്തില്‍ വീഴ്ച വരുത്തിയെന്നത് ഉള്‍പ്പെടെ ആരോപണങ്ങള്‍ തെറ്റായി കണ്ടെത്തിയത്. 

ജോലി ചെയ്തിരുന്ന ഫിഫെ, കിര്‍ക്കാള്‍ഡി വിക്ടോറിയ ഹോസ്പിറ്റലില്‍ നിന്നും പെഗ്ഗിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഡോ. അപ്ടണ്‍ പീഡന പരാതി നല്‍കിയതോടെയായിരുന്നു ഇത്. എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ വിചാരണ ആരംഭിക്കാന്‍ ഇരിക്കവെയാണ് നഴ്‌സിന്റെ ഭാഗത്ത് നിന്നും തെറ്റ് ഉണ്ടായിട്ടില്ലെന്ന് എന്‍എച്ച്എസ് സമ്മതിക്കുന്നത്. യുകെ സുപ്രീംകോടതി ഏപ്രിലില്‍ 2010 ഇക്വാളിറ്റി ആക്ടില്‍ സ്ത്രീ ആരാണെന്ന് നിര്‍വചിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.