CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 6 Minutes 18 Seconds Ago
Breaking Now

5% ഡെപ്പോസിറ്റുമായി വീട് വാങ്ങാം; മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം തുടരും; സ്ഥിരീകരിച്ച് ഗവണ്‍മെന്റ്; പുതിയ സ്‌കീം ഈ മാസം ആരംഭിക്കും; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വീട് വിലയുടെ 95% കടമെടുക്കാം

സ്‌കീം ആരംഭിച്ച ശേഷം 53,000 മോര്‍ട്ട്‌ഗേജുകള്‍ ഇത് ഉപയോഗിച്ച് നടത്തിയിട്ടുണ്ട്

ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാന്‍ 5% ഡെപ്പോസിറ്റില്‍ ലഭിച്ചിരുന്ന മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം തുടരും. മുന്‍ ഗവണ്‍മെന്റ് നടപ്പാക്കിയ സ്‌കീം കാലാവധി അവസാനിച്ചതോടെയാണ് പുതിയ സ്ഥിരം പദ്ധതി നിലവില്‍ വരുമെന്ന് അധികൃതര്‍ സ്ഥിരീകരിക്കുന്നത്. 

ഈ മാസം നിലവില്‍ വരുന്ന പുതിയ സ്‌കീം പ്രകാരം ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഭവനവിലയുടെ 95% കടമെടുക്കാന്‍ സാധിക്കും. 2021-ല്‍ നടപ്പാക്കിയ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. 

കഴിഞ്ഞ മാസത്തെ ചാന്‍സലറുടെ സ്‌പെന്‍ഡിംഗ് റിവ്യൂവില്‍ പദ്ധതി വീണ്ടും ആരംഭിക്കാനുള്ള നീക്കങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഗവണ്‍മെന്റ് രേഖകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് 5% ഡെപ്പോസിറ്റില്‍ യുകെയില്‍ ഉടനീളം വീട് വാങ്ങാനുള്ള സാധ്യത വീണ്ടും തെളിഞ്ഞത്. 

വീട് വാങ്ങുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് തിരിച്ചടയ്ക്കാന്‍ കഴിയാതെ വീട് തിരിച്ചുപിടിക്കുന്ന പക്ഷം ലെന്‍ഡര്‍ക്ക് വരുന്ന നഷ്ടത്തില്‍ ഒരു ഭാഗം ഗവണ്‍മെന്റ് വഹിക്കുന്നതാണ് സ്‌കീം. സാധാരണമായി ലെന്‍ഡര്‍മാര്‍ ഏറ്റവും കുറവ് 10% മുതല്‍ 20% വരെ ഡെപ്പോസിറ്റ് ആവശ്യപ്പെടും. 

സ്‌കീം ആരംഭിച്ച ശേഷം 53,000 മോര്‍ട്ട്‌ഗേജുകള്‍ ഇത് ഉപയോഗിച്ച് നടത്തിയിട്ടുണ്ട്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഏറെ ഗുണകരമായാണ് ഡീലിനെ കാണുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.