CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 8 Minutes 15 Seconds Ago
Breaking Now

പ്രവാസി നിക്ഷേപ പലിശ എസ്‌.ബി.ടി. വര്‍ധിപ്പിച്ചു

പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്ക്‌ എസ്‌.ബി.ടി ഇന്നലെ മുതല്‍ പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചു.

അമേരിക്കന്‍ ഡോളറിലുളള എഫ്‌.സി.എന്‍.ആര്‍ നിക്ഷേപങ്ങള്‍ക്ക്‌ ഒരുവര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെവരെ കാലാവധിയില്‍ വാര്‍ഷിക പലിശനിരക്ക്‌ 2.73%, രണ്ടുമുതല്‍ മൂന്നുവര്‍ഷം വരെ 2.43%, 3-4 വര്‍ഷം വരെ 3.53%, 4-5 വര്‍ഷംവരെ 3.73%, അഞ്ചുവര്‍ഷത്തിന്‌ 3.95% എന്നിങ്ങനെയായിരിക്കും. ഈ കാലാവധികള്‍ക്കുളള വാര്‍ഷിക പലിശനിരക്ക്‌ പൗണ്ട്‌ സ്‌റ്റെര്‍ലിംഗ്‌ നിക്ഷേപങ്ങള്‍ക്ക്‌ യഥാക്രമം 2.91, 2.63, 3.80, 3.97 ശതമാനം യൂറോ നിക്ഷേപങ്ങള്‍ക്ക്‌ 2.43, 2.52, 3.62, 3.76, 3.93 എന്നിങ്ങനെ ആയിരിക്കും. ആര്‍.എഫ്‌.സി നിക്ഷേപ വാര്‍ഷിക പലിശനിരക്ക്‌ ആറുമാസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ ഒരു ശതമാനം, ഒരു വര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തില്‍ താഴെവരെ 2.73%, രണ്ടുവര്‍ഷം മുതല്‍ മൂന്നുവര്‍ഷത്തില്‍ താഴെവരെ 2.43%, മൂന്നുവര്‍ഷത്തിന്‌ 3.53% ശതമാനം എന്നിങ്ങനെ പരിഷ്‌കരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.