കോമണ്‍വെല്‍ത്തിന്റെ മേധാവിയായി ചാള്‍സ് രാജകുമാരനെ ലോകനേതാക്കള്‍ അംഗീകരിച്ചു. തന്റെ മകന് തന്നെ ആ ജോലി നല്‍കണമെന്ന രാജ്ഞിയുടെ ആഗ്രഹം അംഗരാജ്യങ്ങളുടെ നേതാക്കള്‍ അംഗീകരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് അന്തിമതീരുമാനം കൈക്കൊണ്ടത്. വിന്‍ഡ്‌സര്‍ കാസിലില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നേതൃത്വത്തിലായിരുന്നു അടിയന്തര യോഗം.
രാജ്ഞിയുടെ പിന്‍ഗാമിയായി കോമണ്‍വെല്‍ത്ത് നേതൃസ്ഥാനത്ത് വെയില്‍സ് രാജകുമാരനെ അവരോധിക്കുന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായില്ല. ഒരു ദിവസം വെയില്‍സ് രാജകുമാരന്‍ കോമണ്‍വെല്‍ത്ത് നേതൃസ്ഥാനം ഏറ്റെടുക്കുന്ന തീരുമാനം അംഗരാജങ്ങള്‍ എടുക്കുമെന്ന പ്രതീക്ഷ ഇന്നലെ രാജ്ഞി നേരിട്ട് പ്രകടിപ്പിച്ചിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യം അധീനതയില്‍ വെച്ചിരുന്ന രാജ്യങ്ങള്‍ ഉള്‍പ്പെട്ട 53 രാജ്യങ്ങളാണ് സംഘടനയിലുള്ളത്. രാജ്ഞിയുടെ ഇടപെടല്‍ തള്ളിക്കളയേണ്ടെന്ന പൊതുതീരുമാനം ഉയര്‍ന്നതോടെയാണ് ലോക നേതാക്കള്‍ ചാള്‍സിന് അനുകൂലമായി നിലപാടെടുക്കുന്നത്. ഇതിന് വോട്ടിംഗ് ആവശ്യമായി വന്നതുമില്ല. ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെയുള്ള വിവിധ നേതാക്കള്‍ നേതൃസ്ഥാനം അംഗരാജ്യങ്ങള്‍ക്കിടയില്‍ പങ്കുവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.