അബോര്ഷന് പൂര്‍ത്തിയാക്കിയ യുവതി വീട്ടിലേക്ക് മടങ്ങും വഴി ചോരവാര്‍ന്ന് മരിച്ചു. വെസ്റ്റ് ലണ്ടനിലെ ഈലിംഗിലുള്ള മാരി സ്‌റ്റോപ്‌സിലെത്തിയാണ് 32-കാരി അയിഷ ചിത്തിര അബോര്‍ഷന്‍ നടത്തിയത്. അബോര്‍ഷന് ശേഷം ശര്‍ദ്ദിക്കുകയും, മയക്കത്തില്‍ നടക്കുകയും ചെയ്തിട്ടും യുവതിയെ ക്ലിനിക്ക് വീട്ടിലേക്ക് മടക്കുകയായിരുന്നു.
2012 ജനുവരിയിലായിരുന്നു അയിഷ ചിത്തിരയുടെ മരണം. അപകടകരമായ ആന്തരിക രക്തസ്രാവം മൂലമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. അനസ്‌തെറ്റിക് നല്‍കിയുള്ള നടപടിക്കിടെ യൂട്ടറസില്‍ ഒരു കീറല്‍ രൂപപ്പെട്ടു. 22 ആഴ്ച ഗര്‍ഭം ധരിച്ച് ഇരിക്കവെയാണ് അബോര്‍ഷന്‍ നടത്തിയതെന്ന് വെസ്റ്റ് ലണ്ടന്‍ കൊറോണേഴ്‌സ് കോടതിയില്‍ വിചാരണയ്ക്കിടെ വ്യക്തമായി.
ഇതിന് ശേഷം സ്‌റ്റെയറില്‍ വെച്ച് ശര്‍ദ്ദിക്കുകയും, അസ്വാസ്ഥ്യം ഉള്ളതായി ഭര്‍ത്താവിനോട് പരാതി പറയുകയും ചെയ്തു. എന്നാല്‍ ക്ലിനിക് ജീവനക്കാര്‍ ഇവരെ രാത്രി തങ്ങാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് മടക്കുകയായിരുന്നു. ബെര്‍ക്ഷയറിലെ സ്ലോവിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് സഹായത്തോടെയാണ് യുവതിയെ കയറ്റിവിട്ടത്.
എന്നാല്‍ കുടുംബം വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തിരിച്ച് വിട്ടതെന്നും നിര്‍ബന്ധിച്ച് അയച്ചതല്ലെന്നും മാരി സ്‌റ്റോപ്‌സിലെ നഴ്‌സ് അവകാശപ്പെടുന്നു. അബോര്‍ഷന്‍ വിരുദ്ധ പ്രവര്‍ത്തകര്‍ ക്ലിനിക്കിന് മുന്നില്‍ സമരം നടത്തിവരുന്നുണ്ട്.