CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 55 Minutes 13 Seconds Ago
Breaking Now

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡനം; 10 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചേര്‍ന്ന് 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനെ ബോധം പോകും വരെ കൂട്ടബലാത്സം ചെയ്തു

ബോധമുണര്‍ന്ന പെണ്‍കുട്ടിയെ അക്രമികള്‍ ഭീഷണിപ്പെടുത്താനും മറന്നില്ല

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ലൈംഗിക അക്രമണം. പത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് 10 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. ബിഹാറിലെ വെസ്റ്റ് ചമ്പാരണ്‍ ജില്ലയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി വീട്ടിലേക്ക് പോകുന്ന വഴിയാണ് ആണ്‍കുട്ടികള്‍ അക്രമിച്ചത്.

ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് വലിച്ചിഴച്ച് കൊണ്ടുപോയ പ്രതികള്‍ അടുത്തുള്ള കരിമ്പ് പാടത്തേക്ക് എത്തിച്ച ശേഷമാണ് പീഡനം അഴിച്ചുവിട്ടത്. പെണ്‍കുട്ടി ബോധരഹിതയാകുന്നത് വരെ ഇവര്‍ അക്രമം തുടര്‍ന്നു.

ബോധമുണര്‍ന്ന പെണ്‍കുട്ടിയെ അക്രമികള്‍ ഭീഷണിപ്പെടുത്താനും മറന്നില്ല. പുറത്ത് പറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. സംഭവത്തിന് ശേഷം സ്‌കൂളില്‍ പോകാന്‍ പെണ്‍കുട്ടി മടിച്ചതോടെയാണ് രക്ഷിതാക്കള്‍ കാരണം അന്വേഷിച്ചത്.

ഇതോടെയാണ് കൂട്ടബലാത്സംഗത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം അതീവ ഗുരുതരവും ദുഃഖകരവുമാണെന്ന് പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.




കൂടുതല്‍വാര്‍ത്തകള്‍.