CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 3 Minutes 59 Seconds Ago
Breaking Now

വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധി ജനവിധി തേടും ; കേരളത്തെ ഞെട്ടിച്ച് തീരുമാനം

വയനാട്ടിലെ മത്സരത്തില്‍ നിന്നും പിന്മാറുന്നതിന് ടി സിദ്ധിഖ് സമ്മതം അറിയിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ജനവിധി തേടും. ഇതിനകം പ്രചാരണം തുടങ്ങിയ ടി സിദ്ധിഖുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം സംസാരിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നും ജനവിധി തേടുന്നതിന് രാഹുല്‍ ഗാന്ധിക്ക് താത്പര്യമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു. വയനാട്ടിലെ മത്സരത്തില്‍ നിന്നും പിന്മാറുന്നതിന് ടി സിദ്ധിഖ് സമ്മതം അറിയിച്ചു.

യുപിയിലെ അമേത്തിയിലാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥിരം മണ്ഡലം. അവിടെയും ഇത്തവണ രാഹുല്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞതവണ രാഹുലുമായി ഏറ്റുമുട്ടിയ സ്മൃതി ഇറാനി തന്നെയാണ് അമേത്തിയിലെ ബിജെപിയില്‍ സ്ഥാനാര്‍ത്ഥി. വര്‍ഷങ്ങളായി വന്‍ ഭൂരിപക്ഷം കിട്ടിയിരുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ രാഹുലിന് ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഒരു ലക്ഷമായിട്ടാണ് സ്മൃതി ഇറാനി രാഹുലിന്റെ ഭൂരിപക്ഷം കുറച്ചത്. ഇത്തവണ അമേത്തിയില്‍ പരാജയപ്പെട്ടാല്‍ ദക്ഷിണേന്ത്യയിലെ സുരക്ഷിത മണ്ഡലം വേണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആഗ്രഹം. ഇതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട് മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ജനവിധി തേടണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നു. കെപിസിസിയും ഇക്കാര്യം എ ഐസിസിയോട് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചത് കൊണ്ടാണ് വയനാട്ടിലെയും വടകരയിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് എന്നാണ് പുറത്ത് വരുന്ന വിവരം.

 




കൂടുതല്‍വാര്‍ത്തകള്‍.