CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 27 Seconds Ago
Breaking Now

വണ്ണം കുറയ്ക്കാന്‍ ഒഴിഞ്ഞ വയറില്‍ വ്യായാമം വേണോ? ശാസ്ത്രീയമായ ഉത്തരം ഇതാ

വ്യായാമം ചെയ്യാന്‍ നമ്മളില്‍ ഭൂരിഭാഗം പേരും ഇറങ്ങുന്നത് ഒഴിഞ്ഞ വയറോയാണ്. ഉറക്കമുണര്‍ന്ന ശേഷം പ്രഭാതകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി വ്യായാമത്തിന് ഇറങ്ങുന്നതാണ് പൊതുവെയുള്ള രീതി. എന്നാല്‍ ഒഴിഞ്ഞ വയറുമായി വ്യായാമത്തിന് ഇറങ്ങരുതെന്ന് ചില ഫിറ്റ്‌നസ് വിദഗ്ധരും വാദിക്കുന്നു. ഇതില്‍ ഏതാണ് സത്യം?

ഭാരം കൂട്ടാനും, ഉള്ള ഭാരം നിലനിര്‍ത്താനും ആഗ്രഹിക്കുന്നവര്‍ പഴവും, ആപ്പിളുമൊക്കെ കഴിച്ച ശേഷം വ്യായാമത്തില്‍ ഇറങ്ങിയാല്‍ തെറ്റില്ലെന്നാണ് ശാസ്ത്രം പറയുന്നത്. പക്ഷെ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണര്‍ന്നെഴുന്നേറ്റ ശേഷം ഭക്ഷണം കഴിക്കാതെ വ്യായാമത്തിന് ഇറങ്ങുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. കാരണം പുലര്‍ച്ചെ ഭക്ഷണത്തിന് മുന്‍പ് ശരീരത്തിന് എരിയ്ക്കാന്‍ ആവശ്യമായ ഗ്ലൂക്കോസ് ഉണ്ടാകില്ല. ഇതോടെ കൊഴുപ്പ് എരിയ്ക്കുന്നതിന്റെ അളവ് കൂടും. 

കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നവര്‍ക്ക് ഇതിന്റെ ഗുണം ഏറെ ലഭിക്കും. ശരീരത്തിന്റെ ക്ഷമതയെ മെച്ചപ്പെടുത്തുന്നതോടൊപ്പം ജനിതക ഘടനയെ പോലും ഇത് സ്വാധീനിക്കുമെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ദീര്‍ഘകാലത്തേക്ക് ശരീരത്തെ ഈ വിധത്തില്‍ പറ്റിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.