CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 55 Minutes 39 Seconds Ago
Breaking Now

ബ്രിട്ടീഷ് കൗണ്‍സില്‍ ജീവനക്കാരിക്ക് ഇറാനില്‍ 10 വര്‍ഷം ശിക്ഷ; ചാരക്കേസില്‍ അപ്പീല്‍ നഷ്ടമായതോടെ 34-കാരി ഇനി ജയിലില്‍ കിടന്ന് നരകിക്കണം; രോഗബാധിതയായ മുത്തശ്ശിയെ കാണാനെത്തിയത് വിനയായി; ശിക്ഷ ശരിവെച്ച് സുപ്രീംകോടതി

ബ്രിട്ടീഷ് കൗണ്‍സിലിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മെയിലാണ് പത്ത് വര്‍ഷം ശിക്ഷ വിധിച്ചത്

ബ്രിട്ടനിലെ താമസക്കാരിക്ക് ഇറാന്‍ ജയിലില്‍ പത്ത് വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കാന്‍ വാധി. ചാരപ്രവര്‍ത്തനങ്ങളില്‍ കുറ്റം ചാര്‍ത്തിയതിനെതിരെ നല്‍കിയ അവസാന അപ്പീലും നഷ്ടമായതോടെയാണ് 34-കാരി അറാസ് അമിറിക്ക് ശിക്ഷ ലഭിച്ചത്. ഇറാന് പൗരയായ അമിറിക്ക് യുകെയില്‍ പെര്‍മനന്റ് റെസിഡന്‍സിയുള്ളതാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ രോഗബാധിതയായ മുത്തശ്ശിയെ കാണാനെത്തിയപ്പോഴാണ് കൗണ്‍സില്‍ ജീവനക്കാരിയായ അമിറിയെ അറസ്റ്റ് ചെയ്തത്. 

ബ്രിട്ടീഷ് കൗണ്‍സിലിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മെയിലാണ് പത്ത് വര്‍ഷം ശിക്ഷ വിധിച്ചത്. ബ്രിട്ടനില്‍ ഇറാനിയന്‍ സംസ്‌കാരം പ്രൊമോട്ട് ചെയ്യാനാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. വിധിക്കെതിരെ അമിറി ഇറാന്‍ ജുഡീഷ്യല്‍ മേധാവിക്ക് കത്തയച്ചിരുന്നു. എന്നാല്‍ വിധി റദ്ദാക്കാന്‍ തയ്യാറാകാതെ സുപ്രീംകോടതി ശിക്ഷ ശരിവെച്ചു. ഇറാനിയന്‍ ആഭ്യന്തര വിഷയങ്ങളില്‍ ബ്രിട്ടീഷ് ഇന്റലിജന്‍സ് സര്‍വ്വീസിന് വേണ്ടി സാംസ്‌കാരിക കടന്നുകയറ്റം നടത്തുകയാണ് അമിറിയെന്നാണ് കോടതി കണ്ടെത്തിയത്. 

എന്നാല്‍ ബ്രിട്ടനില്‍ ചാരപ്രവര്‍ത്തനം നടത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തനിക്കെതിരെ ഇത്തരമൊരു കേസ് അടിച്ചേല്‍പ്പിച്ചതെന്ന് അമിറി ആരോപിക്കുന്നു. ഇറാന്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരാണ് ഇതിന് പിന്നിലെന്നും അവര്‍ കത്തില്‍ അവകാശപ്പെട്ടു. ഒരു ദശകത്തില്‍ ഏറെയായി ലണ്ടനില്‍ താമസിക്കുന്ന വ്യക്തിയാണ് കിംഗ്സ്റ്റണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ അമിറി. 

തലസ്ഥാനത്തെ എവിന്‍ ജയിലിലാണ് അമിറിയെ പാര്‍പ്പിച്ചിരിക്കുന്നത്. മറ്റൊരു ബ്രിട്ടീഷ്-ഇറാന്‍ പൗരയായ നസാനിന്‍ സഗാറി റാട്ക്ലിഫും ചാരക്കേസില്‍ ഇവിടെ ശിക്ഷ അനുഭവിക്കുന്നുണ്ട്. സഹജീവനക്കാരിയുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് സര്‍ സിയാറാന്‍ ഡെവാന്‍ പറഞ്ഞു. അമിറിക്കെതിരെയുള്ള ആരോപണം നിഷേധിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. ബ്രിട്ടീഷ്-ഇറാന്‍ പൗരന്‍മാര്‍ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നാണ് ഫോറിന്‍ ഓഫീസ് ഉപദേശിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.