CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 41 Minutes 56 Seconds Ago
Breaking Now

ഇന്ത്യന്‍ വോട്ടുകള്‍ പെട്ടിയില്‍ വീഴ്ത്താനുള്ള അവസാന വഴി; സാരിയുടുത്ത കാമുകി കാരി സിമണ്ട്‌സിനെ കൂട്ടി ബോറിസ് ജോണ്‍സണ്‍ ഹൈന്ദവ ക്ഷേത്രത്തില്‍; വിജയം മണത്ത ടോറി പാര്‍ട്ടിയുടെ ഇന്ത്യക്കാര്‍ക്കുള്ള 'രഹസ്യസന്ദേശം', വിമര്‍ശകര്‍ക്കുള്ള കുത്തും

ലേബര്‍ പാര്‍ട്ടിയേക്കാള്‍ 11 പോയിന്റ് മുന്നിലുള്ള ടോറികള്‍ തെരഞ്ഞെടുപ്പ് വിജയം കൊയ്യുമെന്ന സന്തോഷവാര്‍ത്തയ്ക്കിടെയാണ് ദര്‍ശനം

പൊതുതെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയിട്ട് ദിവസങ്ങളായി. ബോറിസ് ജോണ്‍സണും, ജെറമി കോര്‍ബിനും മറ്റ് നേതാക്കളും പല വേദികളിലും പോരാട്ടം വ്യാപിപ്പിച്ചു. എന്നാല്‍ കാമുകി കാരി സിമണ്ട്‌സിന്റെ കൈപിടിച്ച് തന്റെ പോരാട്ടം അടുത്ത ഘട്ടത്തിലേക്ക് എടുത്ത് വെച്ചിരിക്കുകയാണ് ബോറിസ് ജോണ്‍സണ്‍. ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത് ഹിന്ദു ക്ഷേത്രത്തിലേക്കാണ്, സാരി ഉടുത്ത് സുന്ദരിയായി കാരി ഒപ്പം ഉണ്ടായിരുന്നു. ഇന്ത്യക്കാരുടെ വോട്ടുകള്‍ കണ്‍സര്‍വേറ്റീവ് പെട്ടിയിലേക്ക് തന്നെയാണ് വീഴേണ്ടതെന്ന് പറയാതെ പറയാനാണ് ഈ സന്ദര്‍ശനത്തിലൂടെ ബോറിസ് ജോണ്‍സണ്‍ ലക്ഷ്യംവെയ്ക്കുന്നത്. കടുത്ത ഇന്ത്യാ വിരുദ്ധതയും, പാക് പ്രേമവും പ്രകടിപ്പിക്കുന്ന ലേബര്‍ പാര്‍ട്ടി നിലപാടുകള്‍ തിരുത്താന്‍ തയ്യാറല്ലാത്ത സാഹചര്യത്തില്‍ യുകെയിലെ ഇന്ത്യന്‍ സമൂഹം ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ച ഘട്ടത്തില്‍ കൂടിയാണ് ഈ സന്ദര്‍ശനം പ്രാധാന്യം ആര്‍ജ്ജിക്കുന്നത്. ബ്രിട്ടീഷ് ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമുള്ള തെരഞ്ഞെടുപ്പുകളില്‍ ഒന്നിനാണ് വ്യാഴാഴ്ച രാജ്യം തയ്യാറെടുക്കുന്നത്. തെരഞ്ഞെടുപ്പ് തിരക്കുകളില്‍ ഒരുമിച്ച് കാണാതിരുന്ന ബോറിസും, 31-കാരി സിമണ്ട്‌സും ആദ്യമായി ഒരുമിച്ചെത്തിയിക്കുന്നത് കുടുംബ ബന്ധത്തിന്റെ ശക്തമായ സന്ദേശം നല്‍കാനുള്ള പടപ്പുറപ്പാടിന്റെ ഭാഗം കൂടിയാണ്. സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുന്ന പ്രധാനമന്ത്രിയെ ഈ വിഷയത്തില്‍ മുള്‍മുനയില്‍ നിര്‍ത്താന്‍ അവതാരകര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ബിബിസി അവകാരക നാഗാ മണ്‍ചെട്ടി പ്രധാനമന്ത്രിയെ ബന്ധങ്ങളുടെ പേരില്‍ ചോദ്യം ചെയ്തിരുന്നു. കുടുംബസ്ഥന്‍ അല്ലാത്തതിനാല്‍ രാജ്യത്തെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ ബോറിസിന് സാധിക്കില്ലെന്നായിരുന്നു ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോ സ്വിന്‍ഡണ്‍ ഈ ആഴ്ച വിമര്‍ശിച്ചത്. ഈ വിമര്‍ശനങ്ങളുടെ മുനയൊടിച്ചാണ് ബോറിസും, കാരിയും സന്തോഷത്തോടെ ക്ഷേത്രദര്‍ശനം നടത്തിയത്. ലേബര്‍ പാര്‍ട്ടിയേക്കാള്‍ 11 പോയിന്റ് മുന്നിലുള്ള ടോറികള്‍ തെരഞ്ഞെടുപ്പ് വിജയം കൊയ്യുമെന്ന സന്തോഷവാര്‍ത്തയ്ക്കിടെയാണ് ദര്‍ശനം.




കൂടുതല്‍വാര്‍ത്തകള്‍.