CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 42 Seconds Ago
Breaking Now

ഇംഗ്ലീഷുകാരെ വീഴ്ത്താന്‍ മലയാളിയുടെ ' കുട്ടിച്ചാത്തന്‍'

ലോകത്തെ ഏറ്റവും വീര്യമേറിയ മദ്യവുമായി മലയാളി ; 96.2 ശതമാനം ലഹരിയുള്ള കുട്ടിച്ചാത്തന്‍ വിപണിയില്‍

ആഗോള മദ്യവിപണിയെ ഞെട്ടിക്കാന്‍ പ്രവാസി മലയാളിയുടെ മദ്യബ്രാന്‍ഡ് മണവാട്ടി. 96.2 ശതമാനം ആല്‍ക്കഹോളുമായി കൊച്ചി സ്വദേശിയായ പ്രവാസി സംരഭകന്‍ ജോണ്‍ സേവ്യറാണ് ലോകത്തെ തന്നെ ഞെട്ടിക്കുന്ന ബ്രാന്‍ഡുമായി എത്തുന്നത്. 

ലോകത്തെ ഏറ്റവും ശക്തമായ മദ്യമെന്ന് അറിയപ്പെടുന്ന പോളിഷ് ബ്രാന്‍ഡ് പോള്‍മോസ് സ്പിരൈറ്റസിനെ പിന്നിലാക്കിയാണ് കുട്ടിച്ചാത്തന്‍ രാജ്യാന്തര വിപണിയിലെത്തുന്നത്. 

യുകെ ആസ്ഥാനമായ ലണ്ടന്‍ ബാരണ്‍ ലിമിറ്റഡ് ആണ് ഈ ലഹരിയുടെ നിര്‍മ്മാതാക്കള്‍.

കൊച്ചി സ്വദേശിയായ ജോണ്‍ സേവ്യര്‍ എന്ന പ്രവാസി മലയാളിയാണ് ഈ വിപ്ലവകരമായ ചുവടുവയ്പ്പിന് പിന്നില്‍. മണവാട്ടിയെന്ന പേരില്‍ ചാരായത്തെ ലോക വിപണിയിലെത്തിച്ച് ഹിറ്റാക്കിയ വ്യക്തിയാണ് ജോണ്‍ സേവ്യര്‍. ഒരു സാധാരണ സംരഭകനില്‍ നിന്ന് വന്‍ ബിസിനസുകാരനായിരിക്കുകയാണ് ജോണ്‍ ഇപ്പോള്‍.

മണവാട്ടിയ്ക്ക് പിന്നാലെ കുട്ടിച്ചാത്തനും വിപണി കീഴടക്കുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകര്‍.




കൂടുതല്‍വാര്‍ത്തകള്‍.