CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 54 Seconds Ago
Breaking Now

ലോകം മൂന്നാം ലോകയുദ്ധത്തിലേക്കോ? കുരുക്ക് മുറുക്കി ഉക്രെയിന്‍; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കളിമാറ്റാന്‍ ഒരുങ്ങി പുടിന്‍

റഷ്യയിലെ പൊതുജനങ്ങള്‍ യുദ്ധത്തിന് എതിരായി മാറുകയാണ്

റഷ്യക്കെതിരെ ഉക്രെയിന്‍ കുരുക്ക് മുറുക്കുന്നതിനിടെ ലോകം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കടക്കുമെന്ന് ആശങ്ക. വരും മാസങ്ങളില്‍ സൈനിക വിന്യാസം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

ഉക്രെയിന്‍ റഷ്യയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങളില്‍ നടത്തുന്ന അക്രമങ്ങള്‍ വലിയ ഭീഷണി സൃഷ്ടിക്കുകയാണ്. സെപ്റ്റംബര്‍ 20ന് റഷ്യയിലെ പാര്‍ലമെന്റിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും. ഇതോടെ പുടിന്‍ അടുത്ത ഘട്ടം പണിതുടങ്ങുമെന്നാണ് ചെക്ക് പ്രസിഡന്റ് പെടര്‍ പവേല്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ റഷ്യ യുദ്ധം ഊര്‍ജ്ജിതമാക്കും. അതിന് മുന്‍പുള്ള രണ്ട് മാസങ്ങളില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഉക്രെയിന് സമയം കിട്ടും, അത് ഉപയോഗിക്കുന്നതാണ് നല്ലത്, പവേല്‍ പറയുന്നു. 

റഷ്യയിലെ പൊതുജനങ്ങള്‍ യുദ്ധത്തിന് എതിരായി മാറുകയാണ്. ആഭ്യന്തര സാഹചര്യങ്ങളും മെച്ചമല്ല. ഉക്രെയിന്‍ കടന്നുകയറി അക്രമം നടത്തുന്നത് മൂലം റഷ്യ ഇപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുകയും ചെയ്യുമെന്ന് പവേല്‍ ചൂണ്ടിക്കാണിക്കുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.