CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 7 Seconds Ago
Breaking Now

യാത്രാമധ്യേ വിമാനത്തിലെ ജനല്‍ പൊട്ടിച്ചിതറി; അരികിലിരുന്ന യാത്രക്കാരന്‍ പുറത്തേക്ക് പറന്നു; കാലില്‍ പിടിച്ചുനിന്ന് രക്ഷിച്ച് ഭാര്യ ഹീറോയായി; കനത്ത കാറ്റില്‍ പറന്നുപോകാതെ പിടിച്ചുവെച്ചത് 5 മിനിറ്റോളം

വിമാനത്തിന്റെ ഒരു എഞ്ചിന്‍ തകര്‍ന്നതാണ് ജനല്‍ പൊട്ടാന്‍ ഇടയാക്കിയതെന്നാണ് ഗ്രീക്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

വിമാനയാത്രക്കിടെ ജനല്‍ച്ചില്ല് പൊട്ടി യാത്രക്കാരന്‍ പുറത്തേക്ക് പറന്നു. അരികിലിരുന്ന ഭാര്യ കാലില്‍ കയറിപ്പിടിച്ച് പറന്നുപോകാതെ പിടിച്ചുവെച്ച് ജീവന്‍ രക്ഷിച്ചു. ഗ്രീസില്‍ നിന്നും ജര്‍മ്മനിയിലേക്ക് പറന്ന റയാന്‍ എയറിന്റെ ബോയിംഗ് വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍ അരങ്ങേറിയത്. 

പൊട്ടിയ ജനലിലൂടെ തലയും, ചുമലും പുറത്തേക്ക് വലിച്ചെടുക്കപ്പെട്ടെങ്കിലും യാത്രക്കാരന്റെ ഭാര്യയാണ് അഞ്ച് മിനിറ്റോളം ഇദ്ദേഹത്തിന്റെ കാലില്‍ പിടിച്ചുകിടന്ന് പുറത്തേക്ക് പറന്നുപോകാതെ തടഞ്ഞത്. ഇതിന് ശേഷമാണ് മാത്രമാണ് മറ്റ് യാത്രക്കാരെത്തി ഇദ്ദേഹത്തേക്ക് അകത്തേക്ക് വലിച്ചുകയറ്റിയത്. According to publicly available flight data, the Ryanair plane landed back in Thessaloniki after one hour and 14 minutes

ജനല്‍ ചില്ല് പൊട്ടിയതോടെ ഓക്‌സിജന്‍ മാസ്‌കുകള്‍ നിലത്തേക്ക് വരികയും, യാത്രക്കാര്‍ ഭയചകിതരാകുകയും ചെയ്തു. 30 മിനിറ്റോളം വിമാനത്തിന് കേടുവന്ന ജനലുമായി യാത്ര ചെയ്യേണ്ടിവന്നു. നാടകീയ സംഭവങ്ങള്‍ നടന്നതോടെ വിമാനം പുറപ്പെട്ട വിമാനത്താവളത്തിലേക്ക് തിരിച്ചെത്തി എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. Greek media is speculating that the incident was caused when part of the plane's engine broke off, causing damage to the window

61 വയസ്സുള്ള സെര്‍ബിയന്‍ പൗരനാണ് പരുക്കേറ്റ യാത്രക്കാരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കഴുത്തിലും, മുഖത്തും മുറിവുകളും, പൊള്ളലും ഏറ്റിട്ടുണ്ട്. സ്വബോധത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ടെങ്കിലും ഞെട്ടലില്‍ നിന്നും മുക്തമായിട്ടില്ല. 

വിമാനത്തിന്റെ ഒരു എഞ്ചിന്‍ തകര്‍ന്നതാണ് ജനല്‍ പൊട്ടാന്‍ ഇടയാക്കിയതെന്നാണ് ഗ്രീക്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതോടെ പൈലറ്റ് വിമാനം തിരിച്ചുവിടുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.