CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 22 Minutes 20 Seconds Ago
Breaking Now

മലയാള സിനിമ ഞെട്ടാന്‍ പോകുന്ന ബജറ്റും ടെക്‌നോളജിയും'; 'രണ്ടാമൂഴ'ത്തെക്കുറിച്ച് ഒമര്‍ ലുലു

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യാനിരുന്ന 'രണ്ടാമൂഴം' സംബന്ധിച്ച് നിലവില്‍ കേസ് നടക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ 'എന്റെ ഭീമന്' എന്നു പറഞ്ഞാണ് ശ്രീകുമാര്‍ ആശംസകള്‍ നേര്‍ന്നത്. ഇപ്പോഴിതാ  ആ പ്രോജക്ടിനെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവച്ചിരിക്കുകയാണ് മറ്റൊരു സംവിധായകന്‍. ഒമര്‍ ലുലുവാണ് വി എ ശ്രീകുമാറിന്റെ 'രണ്ടാമൂഴ'ത്തെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

'പറഞ്ഞു കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാന്‍ പോകുന്ന ബജറ്റും ടെക്‌നോളജിയും ക്രൂവുമാണ് ലാലേട്ടന്റെ ഭീമനായി വി എ ശ്രീകുമാറേട്ടന്‍ ഒരുക്കുന്നത്. എല്ലാം നല്ല രീതിയില്‍ പ്രതീക്ഷക്കൊത്ത് നടന്നാല്‍ മലയാള സിനിമ ഇന്നുവരെ കാണാത്ത വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും. പിന്നെ സിനിമ എന്നു പറഞ്ഞാല്‍ ലാലേട്ടന്‍ പറഞ്ഞ പോലെ ഒരു മാജിക്കാണ്. ആര്‍ക്കും പിടികിട്ടാത്ത മാജിക്. ഒരു കാണിപ്പയ്യൂരിനും പ്രവചിക്കാന്‍ പറ്റാത്ത മാജിക്. അതുകൊണ്ട് അദ്ദേഹത്തിന് അത്മവിശ്വാസം കൊടുക്കുക. നല്ല ഒരു സിനിമയായി മാറട്ടെ', ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.