CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 12 Seconds Ago
Breaking Now

സര്‍ക്കാരിന്റെ ടെസ്റ്റ് & ട്രേസ് ഇന്നുമുതല്‍; പരിശോധന കര്‍ശനമാക്കും, അനുസരിക്കാത്തവര്‍ക്ക് പിഴ; ടെസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചാല്‍ പണികിട്ടും; കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നിബന്ധനങ്ങള്‍ നിങ്ങളെ എങ്ങിനെ ബാധിക്കും?

50,000 പേരാണ് സര്‍ക്കാരിന്റെ ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്

ലോക്ക്ഡൗണില്‍ നിന്നും പുറത്തുകടക്കാന്‍ കൊറോണാവൈറസ് ട്രേസിംഗ് സിസ്റ്റമാണ് വഴിയെന്ന് തിരിച്ചറിഞ്ഞ് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നിബന്ധനകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ക്കായാണ് എന്‍എച്ച്എസ് ടെസ്റ്റ് & ട്രേസ് സിസ്റ്റം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം ഹെല്‍ത്ത് സെക്രട്ടറി പ്രഖ്യാപിച്ച പദ്ധതിയാണ് തിരക്കുപിടിച്ച് നടപ്പാക്കുന്നത്. പുതിയ നിയമങ്ങളുമായി സഹകരിക്കേണ്ടത് പൊതുജനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഹാന്‍കോക് വ്യക്തമാക്കിയിട്ടുണ്ട്. 

ഈ ഉത്തരവാദിത്വം ജനങ്ങള്‍ നിര്‍വ്വഹിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ശിക്ഷാനടപടികളും ഒപ്പം വരുമെന്നതാണ് വസ്തുത. പുതിയ ടെസ്റ്റ് & ട്രേസ് സിസ്റ്റം അനുസരിച്ച് എന്തെങ്കിലും ലക്ഷണം കാണിച്ചാല്‍ സെല്‍ഫ് ഐസൊലേറ്റ് ചെയ്യാനും, ടെസ്റ്റ് ചെയ്യാനും നിര്‍ദ്ദേശം ലഭിക്കും. പോസിറ്റീവായ രോഗികളുടെ അടുത്ത സമ്പര്‍ക്കത്തിലുള്ള വ്യക്തികളോട് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും. ഇവരുടെ ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും ഇത് വേണ്ടിവരും. 

50,000 പേരാണ് സര്‍ക്കാരിന്റെ ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ആരെല്ലാമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് അതിവേഗം തിരിച്ചറിയാനാണ് ഇത്. സ്‌കീമില്‍ 25,000 പേര്‍ ടെസ്റ്റിംഗിന് മാത്രമായി നിയോഗിക്കപ്പെടും. സമൂഹത്തിലേക്ക് ഇറങ്ങി ആളുകളെ ടെസ്റ്റ് ചെയ്യുകയാണ് ഇവരുടെ ദൗത്യം. 60 മില്ല്യണ്‍ ജനങ്ങള്‍ ദേശീയ ലോക്ക്ഡൗണില്‍ കഴിയുന്നതിന് പകരം ചെറിയൊരു സംഖ്യ ആളുകള്‍ വീട്ടില്‍ കഴിയാനാണ് നിര്‍ദ്ദേശിക്കുന്നതെന്ന് ടെസ്റ്റ് & ട്രേസ് സിസ്റ്റം എക്‌സിക്യൂട്ടീവ് ചെയര്‍വുമണ്‍ ബരോണസ് ഡിഡോ ഹാര്‍ഡിംഗ് പറഞ്ഞു. രോഗബാധിതര്‍ 7 ദിവസവും, സമ്പര്‍ക്കത്തില്‍ ഉള്ളവര്‍ക്ക് 14 ദിവസവുമാണ് ക്വാറന്റൈന്‍. ട്രേസര്‍മാര്‍ പ്രതിദിനം 10,000 പേരുടെ സമ്പര്‍ക്ക പട്ടികയാണ് തയ്യാറാക്കുക. 

ഒന്നാം ഘട്ടം

- ലക്ഷണങ്ങളുള്ളവര്‍ 7 ദിവസം സെല്‍ഫ് ഐസൊലേഷന്‍ ചെയ്യണം. ഇവരുടെ വീട്ടിലുള്ളവരും ഇത് സ്വീകരിക്കണം. 

- കൊറോണ ടെസ്റ്റ് ഓണ്‍ലൈനില്‍ അല്ലെങ്കില്‍ 119-ല്‍ ബുക്ക് ചെയ്യണം. 

- ടെസ്റ്റ് പോസിറ്റീവ് ആയാല്‍ ഏഴ് ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കണം. ടെസ്റ്റ് നെഗറ്റീവ് എങ്കില്‍ ആരും സെല്‍ഫ് ഐസൊലേറ്റ് ചെയ്യേണ്ട. 

- പോസിറ്റീവ് രോഗികളില്‍ നിന്നും ഫോണ്‍, ഇമെയില്‍, ടെക്‌സറ്റ് സന്ദേശങ്ങള്‍ വഴി കൂടുതല്‍ വിവരങ്ങള്‍ തേടും. അടുത്ത സമ്പര്‍ക്ക വിവരങ്ങള്‍ നല്‍കേണ്ടി വരും. 18 വയസ്സില്‍ താഴെയുള്ളവരുടെ രക്ഷിതാക്കളില്‍ നിന്നും അനുമതി തേടിയ ശേഷമാണ് ഇത് നടത്തുക. 

രണ്ടാം ഘട്ടം

- കൊറോണ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ഇതുസംബന്ധിച്ച സന്ദേശം ലഭിക്കും. 

- ഇവരോട് 14 ദിവസം വരെ സെല്‍ഫ് ഐസൊലേറ്റ് ചെയ്യാന്‍ ആവശ്യപ്പെടും. 

- ലക്ഷണങ്ങളില്ലാത്ത ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് സെല്‍ഫ് ഐസൊലേഷന്‍ വേണ്ടിവരില്ല. 

- ലക്ഷണങ്ങള്‍ കണ്ടാല്‍ എല്ലാ കുടുംബാംഗങ്ങളും സെല്‍ഫ് ഐസൊലേറ്റ് ചെയ്ത് ടെസ്റ്റ് നടത്തണം

- ടെസ്റ്റ് പോസിറ്റീവായാല്‍ ഏഴ് ദിവസം സെല്‍ഫ് ഐസൊലേഷന്‍ തുടരണം. നെഗറ്റീവ് ആയാല്‍ ആ വ്യക്തി 14 ദിവസം ഐസൊലേറ്റ് ചെയ്യണം. 




കൂടുതല്‍വാര്‍ത്തകള്‍.