CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 9 Seconds Ago
Breaking Now

'സ്പീക്കറായിട്ടല്ല നിയമസഭയിലെ പ്യൂണായിട്ട് പോലും ഇരിക്കാന്‍ യോഗ്യതയില്ല'; ശ്രീരാമകൃഷ്ണനെതിരെ വിവാദ പരാമര്‍ശവുമായി ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍

സ്വപ്നാ സുരേഷിനെ 'ഡിപ്ലോമാറ്റ്' എന്ന് വിശേഷിപ്പിച്ചതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ഇത്തരമൊരു പ്രയോഗം.

യുഎഇ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സംവാദത്തിനിടെ അവതാരകന്‍ വിനു വി ജോണ്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ശ്രീരാമകൃഷ്ണന് കേരളത്തിന്റെ സ്പീക്കറായിട്ടല്ല ആ നിയമസഭയിലെ പ്യൂണായിട്ട് പോലും ഇരിക്കാന്‍ യോഗ്യതയില്ലെന്നായിരുന്നു 'ന്യൂസ് അവര്‍ 'ചര്‍ച്ചയില്‍ വിനുവിന്റെ പരാമര്‍ശം. സമൂഹ മാധ്യമങ്ങളിലടക്കം വിനു മാപ്പ് പറയണമെന്ന് ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്.

ചര്‍ച്ചയ്ക്കിടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയ്ക്ക് നല്‍കിയ പരിഗണനയാണ് സ്വപ്നക്ക് ലഭിച്ചതെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നുവെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞപ്പോഴാണ് വിനുവിന്റെ പരാമര്‍ശം.

'ഡിപ്ലോമാറ്റ് എന്താണെന്നും ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് എന്താണെന്നും ബാലഗോപാലിന് അറിയാമല്ലോ. ആ ചുവന്ന പാസ്‌പോര്‍ട്ടുമായാണല്ലോ ബാലഗോപാല്‍ യാത്ര ചെയ്തത്. പക്ഷേ ശ്രീരാമകൃഷ്ണന്‍ ഇന്ന് ഈ സ്ത്രീയെ ഡിപ്ലോമാറ്റ് എന്ന് വിശേഷിപ്പിച്ചത് ശ്രീരാമകൃഷ്ണന്റെ വിവരക്കേടാണ്. ഡിപ്ലോമാറ്റിനെക്കുറിച്ച് ഇന്ന് അദ്ദേഹം നടത്തിയ വിവരണത്തെക്കുറിച്ച് ശ്രീ ശ്രീരാമകൃഷ്ണന്‍ എല്ലാ ബഹുമാനത്തോടെയും പറയട്ടെ, അദ്ദേഹത്തിന് കേരളത്തിന്റെ സ്പീക്കറായിട്ടല്ല ആ നിയമസഭയിലെ പ്യൂണായിട്ട് പോലും ഇരിക്കാന്‍ യോഗ്യതയില്ല.'

സ്വപ്നാ സുരേഷിനെ 'ഡിപ്ലോമാറ്റ്' എന്ന് വിശേഷിപ്പിച്ചതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ഇത്തരമൊരു പ്രയോഗം. സ്പീക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിക്കുന്നതായി കെ എന്‍ ബാലഗോപാല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു.

സ്വര്‍ണ്ണക്കടത്തില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷിന് ലോകകേരള സഭയുമായി ബന്ധമില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു, സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തന്നെ അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു. സ്വപ്നയെ കോണ്‍സുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് അറിയാവുന്നത്. മറ്റുപരിചയമില്ല, ആരോപണങ്ങള്‍ യുക്തിരഹിതമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.