CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 5 Seconds Ago
Breaking Now

മോദി ഭരണം ഇന്ത്യയുടെ പവിത്രമായ മണ്ണ് ചൈനയ്ക്ക് അടിയറ വെച്ചോ? ബിജെപി സര്‍ക്കാരിനെ ലക്ഷ്യമിട്ട് വീണ്ടും രാഹുല്‍ ഗാന്ധി

പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാതെയാണ് രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ ആത്മവീര്യം കെടുത്താന്‍ ശ്രമിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍

ജൂണ്‍ 15ന് ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ മോദി സര്‍ക്കാരിനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന ഇന്ത്യന്‍ അതിര്‍ത്തി കൈക്കലാക്കിയെന്ന ആരോപണങ്ങളാണ് രാഹുല്‍ ഉന്നയിക്കുന്നത്. 

'ഭാരതാംബയുടെ പവിത്രമായ മണ്ണ് മോദി ജിയുടെ ഭരണത്തിന് കീഴില്‍ ചൈന എടുത്ത് കൊണ്ട് പോയത് എങ്ങിനെ'? എന്ന ചോദ്യമാണ് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. ഗാല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷം സംബന്ധിച്ച ഒരു ലേഖനവും ട്വീറ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഇരുഭാഗത്തും ആള്‍നാശം സംഭവിച്ചിരുന്നു. 20 സൈനികര്‍ രക്തസാക്ഷിത്വം അര്‍പ്പിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചെങ്കിലും ചൈന തങ്ങള്‍ക്ക് സംഭവിച്ച നഷ്ടങ്ങളുടെ കണക്ക് ഒരിക്കലും വെളിപ്പെടുത്തിയില്ല. 

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരായ കോണ്‍ഗ്രസിന്റെ അക്രമം നയിക്കുന്നത് രാഹുലാണ്. ഗാല്‍വാന്‍ താഴ്‌വരയിലെ സംഭവത്തിന് ശേഷം ഇന്ത്യയുടെ അതിര്‍ത്തി കൈക്കലാക്കാന്‍ ചൈനയ്ക്ക് സാധിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് തള്ളിയിട്ടുണ്ട്. 

പ്രതിരോധം സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാതെയാണ് രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ ആത്മവീര്യം കെടുത്താന്‍ ശ്രമിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. സായുധ സേനയുടെ ധൈര്യത്തെ ചോദ്യം ചെയ്യുകയും, ഉത്തരവാദിത്വമുള്ള ഒരു പ്രതിപക്ഷ നേതാവും ചെയ്യാത്ത എല്ലാ കാര്യങ്ങളും രാഹുല്‍ തുടരുകയാണെന്നും നദ്ദ ആരോപിക്കുന്നു. അതേസമയം ഈസ്റ്റ് ലഡാക്കില്‍ ഇരുസൈന്യങ്ങളും തങ്ങളുടെ സ്ഥാനത്തേക്ക് നീങ്ങിയെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.