ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ലൈംഗികാതിക്രമം, ലവ് ജിഹാദ് എന്നീ ആരോപണവുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചു എന്ന ആരോപണങ്ങളും പെണ്‍കുട്ടി ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഉന്നയിച്ചിട്ടുണ്ട്. ലഖ്നൗ സ്വദേശിയായ പെണ്‍കുട്ടിയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ?ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
'ഹൈസ്‌കൂള്‍ പഠിക്കുന്ന കാലം മുതല്‍ സുഹൃത്തായിരുന്നു. ലൈംഗികമായി ചൂഷണം ചെയ്യുമായിരുന്നു. 2025 ഏപ്രില്‍ നാലിന് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. നഗ്‌നവീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യുകയും വീഡിയോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് വിവാഹം കഴിക്കുകയായിരുന്നു. 2020 ഓഗസ്റ്റ് 18-നായിരുന്നു വിവാഹം', വിവാഹം കഴിക്കുന്നതിന് മുമ്പ് മതം മാറാന്‍ യുവാവ് നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടി ആരോപിച്ചു. വിവാഹശേഷവും പീഡനം തുടര്‍ന്നു. ജോലിയ്ക്ക് പോകുന്നത് യുവാവ് തടഞ്ഞിരുന്നു. അന്യ സ്ത്രീകളെ വീട്ടില്‍ കൊണ്ടു വരുമായിരുന്നു. ഇയാളുടെ സഹോദരങ്ങളും ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായും യുവതി ആരോപിച്ചു.
2022 ജനുവരി 21 നാണ് ഇരുവര്‍ക്കും ഒരു പെണ്‍കുട്ടി ?ജനിച്ചത്. ഭര്‍ത്താവ് പലപ്പോഴും മകളോടും അപമര്യാദയായി പെരുമാറിയിരുന്നു. തന്നെയും മകളെയും മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. പൊലീസില്‍ പരാതി നല്‍കിയാല്‍ കുടുംബത്തെ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ അവസ്ഥ മോശമായിരുന്നു. അതിനാല്‍ തനിക്ക് ഈ കാര്യങ്ങള്‍ ഒന്നും പുറത്തുപറയാന്‍ കഴിയിഞ്ഞിരുന്നില്ലെന്നും യുവതി വെളിപ്പെടുത്തി.
2024 ജൂലൈ 14 ന് വാക്കര്‍ ഉപയോഗിച്ച് ഭര്‍ത്താവ് മര്‍ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിനും സഹോദരങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അധികൃതരോട് യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഫോട്ടോകളും തെളിവായി സമര്‍പ്പിക്കുകയും ചെയ്തു.