CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 11 Minutes 28 Seconds Ago
Breaking Now

കോവിഡ് ചികിത്സ കഴിഞ്ഞ് എത്തിയപ്പോള്‍ ദേഹത്ത് നുരയ്ക്കുന്ന പുഴുക്കളും മുറിവുകളും ; പരാതി നല്‍കി കുടുംബം

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അനില്‍കുമാറിന്റെ ശരീരം തളര്‍ന്ന നിലയിലാണ്. സംസാരിക്കാനും കഴിയില്ല. ഐസിയുവില്‍ നിന്നാകാം കോവിഡ് ബാധിച്ചതെന്നാണ് കരുതുന്നത്. ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു.

കേരളത്തിലെ ആരോഗ്യ രംഗത്തിന് നാണക്കേടാകുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.കഴിഞ്ഞ മാസം 21 നാണ് അനില്‍കുമാറിനെ അപകടം പറ്റി തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ എത്തിക്കുന്നത്. ചികിത്സയിലിരിക്കെ ഈ മാസം 6 ന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് ഭേദമായി വീട്ടിലെത്തിച്ചപ്പോള്‍ അനില്‍കുറിന്റെ ശരീരം പുഴുവരിച്ച നിലയിലായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് കോവിഡ് ബാധിച്ചത്. അതിന് ശേഷം അനില്‍കുമാറിന് ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അനില്‍കുമാറിന്റെ ശരീരം തളര്‍ന്ന നിലയിലാണ്. സംസാരിക്കാനും കഴിയില്ല.  ഐസിയുവില്‍ നിന്നാകാം കോവിഡ് ബാധിച്ചതെന്നാണ് കരുതുന്നത്. ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു.

കഴുത്തില്‍ പ്ലാസ്റ്റര്‍ മാറ്റിയപ്പോള്‍ പുഴുവരിച്ച നിലയിലായിരുന്നു. ശരീരത്തിന്റെ പലഭാഗത്തും മുറിവുകള്‍ ഉണ്ട്. പലതും പുഴുവരിച്ചും തുടങ്ങി. മെഡിക്കല്‍ കൊളേജ് ആശുപത്രിയ്‌ക്കെതിരെ കുടുംബം ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി.അപകടം നടന്ന ദിവസം ആദ്യം പേരൂര്‍ക്കട ജില്ല ആശുപത്രിയിലായിരുന്നു എത്തിച്ചത്. കഴുത്തിന് പൊട്ടല്‍ ഉള്‍പ്പെടെ  ഗുരുതരമായതോടെയാണ് മെഡിക്കല്‍ കൊളേജിലേയ്ക്ക് മാറ്റത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.