CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 52 Minutes 22 Seconds Ago
Breaking Now

പുല്‍വാമ ഭീകരാക്രമണം ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ നേട്ടമാക്കി പാകിസ്ഥാന്‍! കുറ്റസമ്മതം തിരിഞ്ഞുകുത്തുന്നത് ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളെ?

പുല്‍വാമയില്‍ ഭീകരാക്രണം നടന്നതിന് ശേഷമുള്ള ദിവസങ്ങളില്‍ നരേന്ദ്ര മോദിയുടെ എന്‍ഡിഎ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നിരുന്നു

പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരചരമം പ്രാപിക്കാന്‍ ഇടയാക്കിയതില്‍ പാകിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ പങ്ക് സമ്മതിച്ച് പാകിസ്ഥാന്‍ മന്ത്രി. പാകിസ്ഥാന്‍ പാര്‍ലമെന്റിലാണ് ഫെഡറല്‍ മന്ത്രി ഫവദ് ചൗധരി പുല്‍വാമ ഭീകരാക്രമണത്തെ ഇമ്രാന്‍ ഖാന് കീഴിലുള്ള സര്‍ക്കാരിന്റെ നേട്ടമാക്കി വിശദീകരിച്ചത്. 

പാകിസ്ഥാന് നേട്ടമായി തോന്നിയ ആ പ്രസ്താവനയോടെ ഇന്ത്യയിലെ പ്രതിപക്ഷ നിരയിലെ ചില നേതാക്കളാണ് അസ്വസ്ഥരാകുന്നത്. പുല്‍വാമയില്‍ ഭീകരാക്രണം നടന്നതിന് ശേഷമുള്ള ദിവസങ്ങളില്‍ നരേന്ദ്ര മോദിയുടെ എന്‍ഡിഎ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ കേന്ദ്രം പാകിസ്ഥാനുമായി ചേര്‍ന്ന് അക്രമം സംഘടിപ്പിച്ചതാണെന്നായിരുന്നു ഇവരുടെ വാദം. 

എന്നാല്‍ പുല്‍വാമ അക്രമണത്തില്‍ തങ്ങളുടെ പങ്ക് പാകിസ്ഥാന്‍ വെളിവാക്കിയതോടെ രാഹുല്‍ ഗാന്ധി മുതല്‍ അരവിന്ദ് കെജ്രിവാള്‍ വരെയുള്ള നേതാക്കളാണ് പ്രതിരോധത്തിലാകുന്നത്. 40 ജവാന്‍മാരുടെ ജീവന്‍ നഷ്ടമായ ഭീകരാക്രമണത്തിന്റെ നേട്ടം ആര്‍ക്കാണ് ലഭിച്ചതെന്ന ചോദ്യമാണ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാഹുല്‍ ഗാന്ധി അന്ന് ഉയര്‍ത്തിയത്. 

മോദിയാണ് തെരഞ്ഞെടുപ്പ് വിജയത്തിനായി അക്രമം സംഘടിപ്പിച്ചതെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് മേധാവിയും, മുന്‍ ജമ്മു കശ്മീര്‍ മുഖ്യനുമായ ഫറൂഖ് അബ്ദുള്ള ആരോപിച്ചത്. യുഎന്‍ കമ്മിറ്റി രൂപീകരിച്ച് ബാലകോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയുടെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്ന് വരെ അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും, തൃണമൂല്‍ മേധാവിയുമായ മമതാ ബാനര്‍ജിയും ഭീകരാക്രമണത്തിന്റെ തീയതിയെ കുറിച്ചാണ് സംശയം ഉന്നയിച്ചത്.

ഒരുപടി കൂടി കടന്നാണ് ഡല്‍ഹി മുഖ്യനും, ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. പ്രധാനമന്ത്രി മോദിയെ പാകിസ്ഥാനും, ഇമ്രാന്‍ ഗവണ്‍മെന്റും തുറന്ന് പിന്തുണയ്ക്കുന്നുവെന്നായിരുന്നു കെജ്രിവാളിന്റെ വാക്കുകള്‍. 'മോദി ജിക്ക് അവരുമായി എന്തോ രഹസ്യ ബന്ധമുണ്ട്. പുല്‍വാമയില്‍ 40 ധീര സൈനികരെ പാകിസ്ഥാന്‍ കൊന്നത് തെരഞ്ഞെടുപ്പില്‍ മോദിയെ സഹായിക്കാനാണോ?', എന്നായിരുന്നു ഡല്‍ഹി മുഖ്യന്റെ ട്വീറ്റ്. 

പാക് മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ഭീകരാക്രമണത്തിന് പിന്നില്‍ എന്‍ഡിഎ സര്‍ക്കാരാണെന്ന തരത്തില്‍ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കളെ തിരിഞ്ഞുകുത്തി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തി. പാകിസ്ഥാന് വേണ്ടി സംസാരിച്ച രാഹുല്‍ ഉള്‍പ്പെടെയുള്ളവരോട് ചോദ്യം ഉന്നയിക്കണമെന്ന് മാളവ്യ ട്വീറ്റില്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.