CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 3 Minutes 3 Seconds Ago
Breaking Now

ഭയപ്പെടുത്തലും, ഭീഷണിയും ഏശില്ല, ക്രിസ്മസിന് ബോറിസ് കൊവിഡ് നിയമങ്ങളില്‍ ഇളവ് വരുത്തും; ആളുകളെ ആഘോഷിക്കാന്‍ തുറന്നുവിട്ടാല്‍ മഹാമാരി 'കാട്ടുതീ' പോലെ പടര്‍ന്നുപിടിക്കുമെന്ന് സര്‍ക്കാര്‍ ഉപദേശകരും, ശാസ്ത്രജ്ഞരും?

ഈ വര്‍ഷത്തെ കലണ്ടറിലെ മറ്റൊരു തീയതിയായി മാത്രം ക്രിസ്മസിനെ കണ്ടാല്‍ മതിയെന്നാണ് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ്

ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ജനങ്ങളെ തുറന്നുവിട്ടാല്‍ മഹാമാരി കാട്ടുതീ പോലെ പടര്‍ന്നുപിടിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിക്ക് മുന്നില്‍ സര്‍ക്കാര്‍ ഉപദേശകര്‍. ഏറെ ബുദ്ധിമുട്ടേറിയ ഒരു വര്‍ഷത്തിന്റെ അവസാനത്തില്‍ കുടുംബങ്ങളുടെ ഒത്തുചേരല്‍ അനുവദിക്കാന്‍ കൊവിഡ് വിലക്കുകളില്‍ ബോറിസ് ഇളവ് അനുവദിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കിയിരുന്നു. വൈറസ് കൈവിട്ട് പോകുന്നത് നിയന്ത്രിക്കാനുള്ള നടപടികള്‍ ഇതിന് അകമ്പടിയേകുമെന്ന് മന്ത്രിമാരും ആവര്‍ത്തിക്കുന്നു. 

എന്നാല്‍ ക്രിസ്മസിന് കുടുംബങ്ങളെ ഒത്തുചേരാന്‍ അനുവദിക്കുന്നത് പുതുവര്‍ഷത്തില്‍ മൂന്നാംഘട്ട കൊറോണാവൈറസ് വ്യാപനത്തിലേക്ക് വഴിതെളിക്കുമെന്നാണ് ശാസ്ത്രജ്ഞരും, മെഡിക്കല്‍ വിദഗ്ധരും നല്‍കുന്ന മുന്നറിയിപ്പ്. ടിയര്‍ 3 വിലക്കുകള്‍ ബ്രിട്ടനില്‍ എല്ലായിടത്തും സാധാരണ കാര്യമാക്കി മാറ്റിയാല്‍ കൊവിഡ്-19 കേസുകള്‍ കുതിച്ചുയരുന്നത് ഒഴിവാക്കാമെന്നാണ് ആശുപത്രി മേധാവികളുടെ ഓര്‍മ്മപ്പെടുത്തല്‍. 

ടിയര്‍ 1, ടിയര്‍ 2 നിയന്ത്രണങ്ങള്‍ പലയിടത്തും ആവശ്യത്തിന് ഉതകുന്നില്ലെന്ന് എന്‍എച്ച്എസ് പ്രൊവൈഡേവ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഹോപ്‌സണ്‍ പറഞ്ഞു. ചില സ്ഥലങ്ങളില്‍ ടിയര്‍ 4 തന്നെ വേണ്ടിവരും. ഈ വര്‍ഷത്തെ കലണ്ടറിലെ മറ്റൊരു തീയതിയായി മാത്രം ക്രിസ്മസിനെ കണ്ടാല്‍ മതിയെന്നാണ് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് കാതറീന്‍ ഹെന്‍ഡേഴ്‌സണ്‍ ആവശ്യപ്പെടുന്നത്. 

കൊവിഡ് കേസുകള്‍ ആശുപത്രി കേസുകളായാല്‍ അത് മരണത്തില്‍ കലാശിക്കും. ക്രിസ്മസ് സീസണില്‍ മുത്തശ്ശിക്ക് കൊവിഡ് സമ്മാനിച്ചതില്‍ ഖേദിക്കും, ഹെന്‍ഡേഴ്‌സണ്‍ മുന്നറിയിപ്പ് നല്‍കി. ക്രിസ്മസ് ചെറിയ ഇളവ് നല്‍കുന്നത് പോലും കൊവിഡ് കേസുകളില്‍ അനിയന്ത്രിതമായ വെള്ളപ്പൊക്കം സൃഷ്ടിക്കുമെന്നാണ് ഹോസ്പന്റെ വാദം. 




കൂടുതല്‍വാര്‍ത്തകള്‍.