CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 33 Seconds Ago
Breaking Now

ക്വാറന്റൈന്‍ കാലാവധി കുറയ്ക്കാന്‍ ആലോചന ; ആറാം ദിവസം കോവിഡ് ടെസ്റ്റ് നടത്തി പുറത്തിറങ്ങാം ; ഡിസംബര്‍ 15 മുതല്‍ വിദേശ യാത്രകഴിഞ്ഞെത്തുന്നവര്‍ക്ക് ഇളവുകള്‍

ക്വാറന്റൈന് ശേഷം കോവിഡ് പരിശോധന നടത്തണം. അതില്‍ നെഗറ്റീവ് ഫലം വന്നാല്‍ ഇവര്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിച്ച് പുറത്തിറങ്ങാം.

കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. വിദേശ യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് വീട്ടില്‍ അഞ്ചു ദിവസത്തെ സെല്‍ഫ് ഐസൊലേഷന്‍ മതി. ആറാം ദിവസം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ സാധാരണപോലെ പുറത്തിറങ്ങാം.

സര്‍ക്കാരിന്റെ യാത്രാ ഇടനാഴിയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 2020 ഡിസംബര്‍ 15 മുതല്‍ 5 ദിവസത്തെ ക്വാറന്റൈന്‍ മാത്രമായിരിക്കും നിര്‍ബന്ധമെന്ന് പ്രഖ്യാപനം വന്നിരിക്കുകയാണ്. ക്വാറന്റൈന് ശേഷം കോവിഡ് പരിശോധന നടത്തണം. അതില്‍ നെഗറ്റീവ് ഫലം വന്നാല്‍ ഇവര്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിച്ച് പുറത്തിറങ്ങാം. ഈ പുതിയ തീരുമാനം അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ആശ്വാസമാകും.

അഞ്ചു ദിവസം ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ അവരുടെ സര്‍ക്കാര്‍ വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന സ്വകാര്യ ടെസ്റ്റിങ് ഏജന്‍സികളില്‍ സ്വന്തം ചെലവില്‍ പരിശോധിക്കണം. ഇതിനായി എന്‍എച്ച്എസ് ടെസ്റ്റിങ് സൗകര്യങ്ങള്‍ ഉപയോഗിക്കുകയില്ല. ഇംഗ്ലണ്ടിലെത്തുന്നവര്‍ അവരുടെ യാത്ര ആരംഭിക്കും മുമ്പ് തന്നെ പരിശോധനക്കായി ബുക്ക് ചെയ്യണം. മാത്രമല്ല ഒരു പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫാം പൂരിപ്പിച്ച് നല്‍കുകയും വേണം.

അഞ്ച് ദിവസത്തെ സെല്‍ഫ് ഐസൊലേഷന്‍് നിര്‍ബന്ധമാണ്. വ്യോമ ഗതാഗത മേഖലയ്ക്ക് ആശ്വാസമാണ് ഈ തീരുമാനം. കൂടുതല്‍ പേര്‍ക്ക് വിദേശ യാത്ര കഴിഞ്ഞു വരുമ്പോഴുണ്ടാകുന്ന ആശങ്ക ഇതോടെ അവസാനിക്കും. പരിശോധനയ്ക്ക് വിധേയരാകാന്‍ താല്‍പര്യമില്ലെങ്കില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.




കൂടുതല്‍വാര്‍ത്തകള്‍.