CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 58 Minutes 2 Seconds Ago
Breaking Now

മാസ്‌കും, സാനിറ്റൈസറും വലിച്ചെറിഞ്ഞ് ആഘോഷിക്കാന്‍ സമയമായിട്ടില്ല; മാസ്‌ക് വര്‍ഷങ്ങളോളം മുഖത്ത് വേണ്ടിവരുമെന്ന് ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍; ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് വിദഗ്ധര്‍; വൈറസ് ഇവിടെയൊക്കെ തന്നെ കാണും!

സ്‌മോള്‍ പോക്‌സും, പോളിയോയും, മീസില്‍സും ഇല്ലാതായ അവസ്ഥയിലേക്ക് കൊവിഡ് എത്തിച്ചേരാനുള്ള സാധ്യതയില്ലെന്നാണ് സ്മീത്തിന്റെ മുന്നറിയിപ്പ്

വരുംവര്‍ഷങ്ങളിലും ബ്രിട്ടീഷുകാര്‍ക്ക് മാസ്‌ക് ആവശ്യമായി വരുമെന്ന മുന്നറിയിപ്പുമായി ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍. വിജയകരമായി കൊറോണാവൈറസ് വാക്‌സിന്‍ ലഭ്യമാകുമ്പോഴാണ് പ്രൊഫ ജോന്നാഥന്‍ വാന്‍ ടാം ഈ മുന്നറിയിപ്പ് നല്‍കുന്നത്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ നടന്ന ആഘോഷം പോലെ നടത്താനുള്ള അവസരം ലഭിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസ്‌കും, സാനിറ്റൈസറും വലിച്ചെറിഞ്ഞ് വമ്പന്‍ ആഘോഷത്തിനുള്ള സമയം ആഗതമായിട്ടില്ലെന്നും വാന്‍ ടാം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ആശങ്കാജനകമായ വാക്കുകള്‍ പങ്കുവെച്ച ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറെ തിരുത്തി ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തി. ജീവിതം സാധാരണ നിലയ്ക്ക് അരികിലേക്ക് എത്തിച്ചേരുമെന്നാണ് ബോറിസ് അവകാശപ്പെട്ടത്. ഈ സമയത്ത് നമുക്ക് പ്രതിരോധങ്ങള്‍ മാറ്റിവെച്ച് വിശ്രമിക്കാമെന്ന ചിന്തയാണ് ഏറ്റവും വലിയ അപകടമെന്ന മുന്നറിയിപ്പ് നല്‍കാനും പ്രധാനമന്ത്രി മറന്നില്ല. കൊവിഡിന് എതിരായ പോരാട്ടത്തില്‍ കളി പൂര്‍ത്തിയായെന്ന് ചിന്തിക്കുന്നത് തെറ്റാണ്. ഇത് അവസാനമല്ലെന്നും, ലോക്ക്ഡൗണിന് ശേഷം വരുന്ന പുതിയ നിയമങ്ങള്‍ അനുസരിച്ച് നില്‍ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. 

ഫിസര്‍, ബയോഎന്‍ടെക് കൊറോണാവൈറസ് വാക്‌സിന് അംഗീകാരം നല്‍കിയതായി പ്രഖ്യാപിക്കവെയാണ് പ്രതിരോധം അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചത്. അതേസമയം വാക്‌സിന്‍ കൂട്ടമായി ജനങ്ങള്‍ക്ക് നല്‍കിയാലും ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ബ്രിട്ടന് സര്‍ക്യൂട്ട് ബ്രേക്കര്‍ ലോക്ക്ഡൗണ്‍ ആവശ്യമായി വരുമെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിന്‍ എപ്പിഡെമോളജി & പബ്ലിക് ഹെല്‍ത്ത് എക്‌സ്‌പേര്‍ട്ട് പ്രൊഫസര്‍ ലിയാം സ്മീത്ത് വ്യക്തമാക്കി. 

വാക്‌സിന്‍ പ്രതീക്ഷയേകുമ്പോഴും വൈറസ് അടുത്ത കാലത്തൊന്നും മനുഷ്യനെ വിട്ടകലില്ലെന്നാണ് സ്മീത്തിന്റെ വാക്കുകള്‍. വിദൂരമായ ഭാവിയിലും, ചിലപ്പോള്‍ എല്ലാ കാലവും വൈറസ് ഇവിടെ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്‌മോള്‍ പോക്‌സും, പോളിയോയും, മീസില്‍സും ഇല്ലാതായ അവസ്ഥയിലേക്ക് കൊവിഡ് എത്തിച്ചേരാനുള്ള സാധ്യതയില്ലെന്നാണ് സ്മീത്തിന്റെ മുന്നറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.