CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 35 Seconds Ago
Breaking Now

ബര്‍മിംഗ്ഹാം തെരുവില്‍ യൂത്ത് ഗ്യാംഗ് 15-കാരനായ ആണ്‍കുട്ടിയെ വെടിവെച്ച് കൊന്നു! അക്രമികള്‍ അടിച്ചുമാറ്റിയ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ അടുത്തുള്ള വീട്ടിലേക്ക് ഇടിച്ചുകയറി; ഓടിരക്ഷപ്പെട്ട പ്രതികളെ പൊക്കാന്‍ പോലീസിന്റെ വ്യാപക തെരച്ചില്‍

ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലിലുള്ള ഇരയുടെ കുടുംബത്തിന് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ പിന്തുണ നല്‍കുന്നുണ്ട്

15 വയസ്സുള്ള ആണ്‍കുട്ടിയെ ബര്‍മിംഗ്ഹാമിലെ തെരുവിലിട്ട് യുവാക്കളുടെ സംഘം വെടിവെച്ച് കൊന്നു. സംഭവത്തെ തുടര്‍ന്ന് രക്ഷപ്പെട്ട പ്രതികളെ പിടികൂടാന്‍ പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പട്ടാപ്പകലാണ് നഗരത്തിലെ ഹാന്‍ഡ്‌സ്‌വര്‍ത്ത് മേഖലയിലാണ് വെടിയൊച്ച കേട്ടത്. വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് നടന്ന അക്രമത്തിന് ശേഷം ഒരു കാറില്‍ സ്ഥലത്ത് നിന്നും ഇവര്‍ രക്ഷപ്പെട്ടു. 

വെടിയേറ്റ കൗമാരക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കത്തികള്‍ വീശിയാണ് അക്രമികള്‍ സ്ഥലത്ത് എത്തിയത്. രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ അടുത്തുള്ള വീട്ടിലേക്ക് പാഞ്ഞുകയറിയതോടെ ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഹാന്‍ഡ്‌സ്‌വര്‍ത്ത് മേഖലയിലെ ലിന്‍വുഡ് റോഡിലേക്കാണ് ഉച്ചയ്ക്ക് 3.30ഓടെ ഓഫീസര്‍മാര്‍ കുതിച്ചെത്തിയത്. പട്ടാപ്പകല്‍ ഒരു റസിഡന്‍ഷ്യല്‍ സ്ട്രീറ്റില്‍ ഇത്തരം ഒരു അക്രമം നടന്നത് ദഹിക്കാന്‍ പ്രയാസമാണെന്ന് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ അലാസ്റ്റയര്‍ ഒറെന്‍കാസ് പറഞ്ഞു. പ്രത്യേകിച്ച് സംഭവത്തില്‍ ലക്ഷ്യമിട്ടത് 15 വയസ്സുള്ള ആണ്‍കുട്ടിയെയാണ്. 

ഉത്തരവാദികളെ കണ്ടെത്താന്‍ ഒരു ഇളവും നല്‍കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലിലുള്ള ഇരയുടെ കുടുംബത്തിന് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ പിന്തുണ നല്‍കുന്നുണ്ട്. പ്രതികള്‍ ഒരു ഫോര്‍ഡ് സി-മാക്‌സ് കാറില്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഈ വാഹനം ഏതാനും ദൂരം അകലെയുള്ള വീട്ടിലേക്ക് ഇടിച്ചുകയറി. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പാരാമെഡിക്കുകള്‍ ഇരയെ സംഭവസ്ഥലത്ത് വെച്ച് ചികിത്സിച്ച ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

പ്രദേശത്ത് എത്തിയ ഫോറന്‍സിക് ഓഫീസര്‍മാര്‍ തെളിവുകള്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ട്. പോലീസ് ഓഫീസര്‍മാര്‍ വീടുകള്‍ കയറി വിവരങ്ങള്‍ തേടി. രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭ്യമാകുന്നവര്‍ പോലീസില്‍ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.