CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 17 Minutes 22 Seconds Ago
Breaking Now

ബ്രിട്ടനില്‍ ഇനി വാഹനം ഓടിക്കുമ്പോള്‍ സിനിമ കാണാം, ഇമെയില്‍ അയയ്ക്കാം; ഡ്രൈവര്‍മാര്‍ക്ക് ഈ 'സ്വാതന്ത്ര്യം' നല്‍കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാന്‍ ബ്രിട്ടന്‍?

ടെക്‌നോളജി സംബന്ധിച്ച് എഎ, മോട്ടോര്‍ ഇന്‍ഷുറന്‍സ് ഇന്‍ഡസട്രി റിസേര്‍ച്ച് ബോഡി താച്ചാം റിസേര്‍ച്ച് എന്നിവര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്

മോട്ടോര്‍വേകളില്‍ സ്റ്റിയറിംഗ് വീലില്‍ നിന്നും കൈയെടുക്കാന്‍ അനുമതി നല്‍കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാകാന്‍ ഒരുങ്ങി ബ്രിട്ടന്‍. ലെയിന്‍ കീപ്പിംഗ് ടെക്‌നോളജിയുടെ സഹായത്തോടെ സഞ്ചരിക്കുന്നതിനാല്‍ മോട്ടോറിസ്റ്റുകള്‍ക്ക് സിനിമ കാണാനും, എസ്എംഎസ് ചെയ്യാനും, ഇമെയില്‍ അയയ്ക്കാനും വരെ സാധിക്കും. ഈ വേനല്‍ക്കാലത്ത് പരിഷ്‌കാരം നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ 70 എംപിഎച്ച് വരെ വേഗതയില്‍ ഈ മാറ്റം അനുവദിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങി. ഇതിന് പകരം സ്റ്റോപ്പ്-സ്റ്റാര്‍ട്ട് മോട്ടോര്‍വേ ട്രാഫിക്കില്‍ 37 എംപിഎച്ച് വരെ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ മാത്രം ഈ പരിപാടികള്‍ മതിയെന്ന നിലയിലേക്കാണ് മാറ്റം. ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഇന്‍ഷുറന്‍സ് ഇന്‍ഡസ്ട്രി ചീഫുമാരുമായി സംസാരിച്ചു.  ഓട്ടോമേറ്റഡ് ലെയിന്‍ കീപ്പിംഗ് സിസ്റ്റം (എഎല്‍കെഎസ്) നിയമമാക്കി മാറ്റുന്നതോടെ ഓണ്‍ബോര്‍ഡ് ടെക്‌നോളജിക്ക് കാറിന്റെ പൂര്‍ണ്ണ നിയന്ത്രണം സാധ്യമാകും. ലെയിന് അകത്ത് വാഹനം ഓടിക്കാനും ഇത് സജ്ജമാകും. പുതിയ സിസ്റ്റത്തിന് അനുയോജ്യമായ രീതിയിലാകും ഈ വര്‍ഷം ഒടുവില്‍ എത്തുന്ന ടെസ്ലാ, മെഴ്‌സിഡസ് എസ്-ക്ലാസ് തുടങ്ങിയവ ഒരുങ്ങുക.  അതേസമയം ടെക്‌നോളജി സംബന്ധിച്ച് എഎ, മോട്ടോര്‍ ഇന്‍ഷുറന്‍സ് ഇന്‍ഡസട്രി റിസേര്‍ച്ച് ബോഡി താച്ചാം റിസേര്‍ച്ച് എന്നിവര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. കാറുകള്‍ക്ക് അപകടം ഒഴിവാക്കാന്‍ ലെയിന്‍ മാറ്റാന്‍ സാധിക്കില്ല, പകരം വേഗത കുറച്ച് നിര്‍ത്തുകയാണ് ചെയ്യുക. ഓണ്‍ബോര്‍ഡ് ഡിസ്‌പ്ലേയില്‍ വിനോദം അടിയന്തര ഘട്ടത്തില്‍ നില്‍ക്കുമെങ്കിലും ഡ്രൈവര്‍മാര്‍ക്ക് പ്രതികരിക്കാന്‍ സമയം കിട്ടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.