CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Seconds Ago
Breaking Now

തനിക്കെതിരെ സോഷ്യല്‍മീഡിയയിലുള്ള പ്രചാരണം ; പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.

തനിക്കെതിരെ അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. മുഖ്യമന്ത്രിക്ക് വേണ്ടി നടന്ന ഗൂഢാലോചനയാണിതെന്നും പോസ്റ്റിനു പിന്നില്‍ മുഖ്യമന്ത്രിയാണെന്നും ഇവര്‍ ആരോപിച്ചു. ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.

ധര്‍മ്മടത്ത് മത്സരിച്ചത് എംഎല്‍എ ആവാനല്ല പ്രതിഷേധ സൂചകമായാണ്. ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് ഇത്തരം ഒരു പോസ്റ്റിന് കാരണമായത്. വ്യക്തിഹത്യ നടത്തിയതില്‍ നടപടി വേണം. തികച്ചും വസ്തുതാ വിരുദ്ധമാണ് ഹരീഷ് വാസുദേവന്റെ ആരോപണങ്ങളെന്നും വാളയാര്‍ അമ്മ ആരോപിച്ചു. കേസിലെ പ്രതികള്‍ വീട്ടില്‍ വന്നു താമസിച്ചു എന്നൊക്കെ പറയുന്നത് അടിസ്ഥാന രഹിതമാണ്. വാസ്തവം അറിയാനോ വിവരം അന്വേഷിക്കാനോ ഒരു തവണയെങ്കിലും ഇങ്ങോട്ട് വരികയോ ചെയ്യാത്തവര്‍ക്ക് എന്ത് വേണമെങ്കിലും പറയാം.  പ്രതികളെ വെറുതെ വിട്ടപ്പോള്‍ സര്‍ക്കാരിനെയും ഡിവൈഎസ്പി സോജനെയും വിമര്‍ശിച്ചവരാണ് ഇപ്പോള്‍ മറുകണ്ടം ചാടി തങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അത് ഗൂഡാലോചനയാണെന്നും വാളയാര്‍ അമ്മ പറഞ്ഞു. ധര്‍മ്മടത്ത് മത്സരിച്ചത് എംഎല്‍എ ആവാനല്ല പ്രതിഷേധ സൂചകമായാണ്.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ഉന്നയിച്ചത്. വാളയാര്‍ സംഭവത്തില്‍ വേദനയുണ്ടെന്നും എന്നാല്‍ കേസിന്റെ നാള്‍ വഴികള്‍ പരിശോധിക്കുമ്പോള്‍ അമ്മയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ വ്യക്തമാണെന്നുമാണ് ഹരീഷ് വാസുദേവന്‍ പറയുന്നത്. ആദ്യ കുട്ടി തൂങ്ങി മരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് പരാതിയുണ്ടായിരുന്നില്ല, ഒരു പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതും മറ്റൊരിക്കല്‍ അച്ഛനും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിട്ടും ആ അമ്മ മിണ്ടിയില്ലെന്നും ഹരീഷ് വാസുദേവന്‍ ആരോപിക്കുന്നു.

'വിഷയം രാഷ്ട്രീയമായി ഏറ്റെടുക്കപ്പെടുന്നത് വരെ കേസ് അന്വേഷണത്തെപ്പറ്റി ഒരു കാലത്തും അവര്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല എന്തിനാണ് ആ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തതെന്നും ഹരീഷ് വാസുദേവന്‍ ചോദിച്ചു. പെണ്‍കുട്ടികളുടെ അമ്മയെപറ്റി മൊഴികളില്‍ വായിക്കുമ്പോള്‍ നമുക്കവരെ പോയി കൊല്ലാന്‍ തോന്നും. ഇതുപോലൊരമ്മ ഒരു കുട്ടികള്‍ക്കും ഇനി ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിക്കുമെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.

പരാമര്‍ശത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയരുന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വേളയിലായിരുന്നു ഹരീഷ് വാസുദേവന്റെ പരാമര്‍ശം. 




കൂടുതല്‍വാര്‍ത്തകള്‍.