CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 25 Minutes 51 Seconds Ago
Breaking Now

ഈ ആക്രി കച്ചവടക്കാരന്‍ ഫിലിപ്പിന്റെ കൂട്ടുകാരന്‍! രാജകുമാരന്‍ കണക്കാക്കിയത് 'തുല്യനെ' പോലെ; 40 വര്‍ഷക്കാലം കാത്തുസൂക്ഷിച്ച സൗഹൃദബന്ധം ആരംഭിച്ചത് എതിരാളികളായി മത്സരത്തിന് ഇറങ്ങിയത് മുതല്‍; വിനീതനായ ഡ്യൂക്കിന് ആദരാഞ്ജലികള്‍ നേര്‍ന്ന് ആ പഴയ സുഹൃത്ത്!

ലോക കാര്യേജ് ഡ്രൈവിംഗ് ചാമ്പ്യനായിരുന്ന ബൗമാനായിരുന്നു ആദ്യ കാലത്ത് ഫിലിപ്പിന്റെ മുഖ്യഎതിരാളി

ഒരുമിച്ച് കളിച്ചുവളര്‍ന്ന സുഹൃത്തുക്കള്‍ ഒരുപക്ഷെ എതിരാളികളായി മാറിയേക്കാം. പക്ഷെ ചില നല്ല എതിരാളികള്‍ നല്ല സുഹൃത്തുക്കളായി മാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അത്തരമൊരു സൗഹൃദമാണ് ഫിലിപ്പ് രാജകുമാരനും, ഈ മുന്‍ ആക്രി കച്ചവടക്കാരനും തമ്മില്‍ നിലനിന്നത്. 40 വര്‍ഷക്കാലം സൂക്ഷിച്ച സൗഹൃദബന്ധത്തില്‍ തന്നെ ഒരു തുല്യനെ പോലെയാണ് ഡ്യൂക്ക് കണക്കാക്കിയതെന്ന് മുന്‍ സ്‌ക്രാപ്പ് ഡീലര്‍ വ്യക്തമാക്കുന്നു. 

എതിരാളികളായി കണ്ടുമുട്ടിയ ശേഷം സുഹൃത്തുക്കളായി മാറിയ കഥയാണ് ഇവരുടേത്. കംബ്രിയയില്‍ ലോതര്‍ കാര്യേജ് ഡ്രൈവിംഗ് ട്രയല്‍സില്‍ ഫിലിപ്പിന്റെ എതിരാളിയായിരുന്നു ജോര്‍ജ്ജ് ബൗമാന്‍. പിന്നീട് ഫിലിപ്പിന്റെ വാര്‍ഷിക സന്ദര്‍ശനങ്ങളില്‍ ഈ സൗഹൃദം വളര്‍ന്നു. ഇത് ഒരുമിച്ച് മദ്യപിക്കുന്നതിലും, സംസാരങ്ങളിലും, ബാര്‍ബെക്യുവിലും എല്ലാ ചെന്നെത്തി, 84-കാരന്‍ വ്യക്തമാക്കുന്നു. 

'ഞാന്‍ ഏറെ ബഹുമാനിച്ച വ്യക്തിയാണ് അദ്ദേഹം. ഞാന്‍ തികച്ചും സാധാരണ ചുറ്റുപാടില്‍ നിന്നുള്ള ആളാണ്, ഒരു സ്‌ക്രാപ്പ് ഡീലറായിരുന്നു. ഞാന്‍ ഓടിച്ച കുതിരകളാണ് ഈ അടുപ്പത്തിന് ഇടയാക്കിയത്', ജോര്‍ജ്ജ് ബൗമാന്‍ ഐടിവി ന്യൂസിനോട് പറഞ്ഞു. അദ്ദേഹം എന്നെ തുല്യനെ പോലെയാണ് പരിഗണിച്ചത്, വലിയ ബഹുമാനവും നല്‍കി. അതാണ് അദ്ദേഹത്തോട് ആരാധന തോന്നാന്‍ ഇടയാക്കിയത്, ബൗമാന്‍ കൂട്ടിച്ചേര്‍ത്തു. 

1973 മുതല്‍ 2008 വരെ എല്ലാ വര്‍ഷവും ലോതര്‍ കാസിലില്‍ മൂന്ന് ദിവസത്തെ കാര്യേജ് ഡ്രൈവിംഗ് ഈവന്റില്‍ എഡിന്‍ബര്‍ഗ് ഡ്യൂക്ക് പങ്കെടുക്കാന്‍ എത്തിയിരുന്നു. ഈ കായിക ഇനത്തില്‍ മുന്‍ഗാമിയായ ഫിലിപ്പ് മൂന്ന് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും, ആറ് ലോക ചാമ്പ്യന്‍ഷിപ്പിലും ബ്രിട്ടനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ലോക കാര്യേജ് ഡ്രൈവിംഗ് ചാമ്പ്യനായിരുന്ന ബൗമാനായിരുന്നു ആദ്യ കാലത്ത് ഫിലിപ്പിന്റെ മുഖ്യഎതിരാളി. 




കൂടുതല്‍വാര്‍ത്തകള്‍.