CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 36 Seconds Ago
Breaking Now

കോവിഡ് കുതിച്ചുയരുന്നു; ഐസിയുവും വെന്റിലേറ്ററുകളും തികയുമോയെന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ കൂടുതല്‍ രോഗികള്‍ ഉള്ളത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആശങ്കയിലായി ആരോഗ്യവകുപ്പ്. രോഗികളുടെ എണ്ണം ഉയരുമ്പോള്‍ ഐസിയു കിടക്കകളും വെന്റിലേറ്ററുകളും മതിയാകുമോ എന്നാണ് ആശങ്ക. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ കിടക്കകളും ഐസിയുവും നിറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. സര്‍ക്കാര്‍ ആശുപത്രികളിലെയും അവസ്ഥ സമാന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ കൂടുതല്‍ രോഗികള്‍ ഉള്ളത്.

സംസ്ഥാനത്ത് ആകെയുള്ള 9774 ഐസിയു കിടക്കകളില്‍ 609 കൊവിഡ് രോഗികള്‍ ഉണ്ട്. കോവിഡ് ഇതര രോഗികള്‍ വേറെയും. 3748 വെന്റിലേറ്ററുകളിലായി 185 കോവിഡ് രോഗികളുമുണ്ട്. കോവിഡ് രോഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്ക് മാത്രമായി ഐസിയു വെന്റിലേറ്റര്‍ സംവിധാനം മാറ്റി വയ്ക്കാനുള്ള നീക്കത്തിലാണ് ആശുപത്രി അധികൃതര്‍. നിലവിലെ രീതിയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ശക്തമായി തുടര്‍ന്നാല്‍ എല്ലാം താളം തെറ്റും.

നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ ആശങ്കയുള്ളത്. തിരുവനന്തപുരത്ത് സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളിലായി 1,515 ഐസിയു കിടക്കകളില്‍ 111 എണ്ണത്തില്‍ കൊവിഡ് രോഗികളാണ്. 570 വെന്റിലേറ്ററില്‍ 31 എണ്ണത്തിലും കൊവിഡ് രോഗികളുണ്ട്.

തിരുവനന്തപുരത്ത് ആശങ്കയുയര്‍ത്തി മരണസഖ്യയും കൂടുകയാണ്. കോവിഡ് ബാധ തുടങ്ങിയ ശേഷം ഇതുവരെ തിരുവനന്തപുരം ജില്ലയില്‍ 892പേരാണ് രോഗം ബാധിച്ച് മരിച്ചത്. പോസിറ്റീവായ ആയിരം രോഗികളില്‍ 8 പേര്‍ക്കാണ് മരണം സംഭവിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്. വയോജനങ്ങളുടെ എണ്ണം കൂടിയതും മൃതദേഹങ്ങളിലെ കൊവിഡ് പരിശോധന കര്‍ശനമാക്കിയതുമാണ് നിരക്ക് ഉയരാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാല്‍ ഈ വാദം തള്ളുകയാണ് ആരോഗ്യ വിദഗ്ധര്‍. ആശുപത്രികളിലെ സൗകര്യ കുറവ് കൂടി പരിഗണിച്ചാണ് അടിയന്തരമല്ലാത്ത കൊവിഡ് ഇതര രോഗികള്‍ ആശുപത്രികളിലേക്ക് വരേണ്ടതില്ലെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയത്

 




കൂടുതല്‍വാര്‍ത്തകള്‍.