CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 30 Minutes 30 Seconds Ago
Breaking Now

മഞ്ചേശ്വരത്തെ കോഴക്കേസില്‍ കൂടുതല്‍ ബിജെപി നേതാക്കളെ പ്രതിചേര്‍ക്കുമെന്ന് സൂചന ; പണം നല്‍കിയത് സുനില്‍ നായിക്

സുന്ദരയുടെ വീട്ടില് പോയിട്ടുണ്ടെങ്കിലും താന്‍ പണം നല്‍കിയിട്ടില്ലെന്ന നിലപാടിലായിരുന്നു ചോദ്യം ചെയ്യലില്‍ സുനില്‍ നായിക്ക്

മഞ്ചേശ്വരത്തെ കോഴക്കേസില്‍ ബി.ജെ.പി ജില്ലാ നേതാക്കളെ പ്രതി ചേര്‍ക്കുമെന്ന് സൂചന.  കെ.സുന്ദരയുടെ പത്രിക പിന്‍വലിക്കാന്‍ നേതൃത്വം നല്‍കിയ ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരെയാവും പ്രതി ചേര്‍ക്കുക.

കേസില്‍ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായികിനെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കുന്നതിനായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. പണം നല്‍കിയത് സുനില്‍ നായികാണെന്ന് സുന്ദരയുടെ അമ്മ ബേഡ്ച്ചി തിരിച്ചറിഞ്ഞു.  സുനില്‍ നായിക്കിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

സുന്ദരയുടെ വീട്ടില് പോയിട്ടുണ്ടെങ്കിലും താന്‍ പണം നല്‍കിയിട്ടില്ലെന്ന നിലപാടിലായിരുന്നു ചോദ്യം ചെയ്യലില്‍ സുനില്‍ നായിക്ക്. ഇതോടെ സുന്ദരയുടെ അമ്മ ബേഡ്ച്ചിയേയും ബന്ധു അനുശ്രീയേയും പൊലീസ് ഓഫീസിലെത്തിച്ചു. വീട്ടില്‍ വന്ന് പണം നല്‍കിയത് സുനില്‍ നായിക്കാണെന്ന് ബേഡ്ച്ചി തിരിച്ചറിഞ്ഞു. സുനില്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാര്‍ച്ച് 21 ന് വീട്ടിലെത്തിയതെന്നും ഇവര്‍ മൊഴി നല്‍കി.രണ്ട് മണിക്കൂര്‍ നേരമാണ് ക്രൈംബ്രാഞ്ച് സുനില്‍ നായിക്കിനെ ചോദ്യം ചെയ്തത്. സുനില്‍ നായ്ക്കിനെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിച്ചേക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.