CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 32 Minutes 36 Seconds Ago
Breaking Now

'നേതാക്കള്‍ക്ക് ഭൂമാഫിയ, ബ്ലേഡുകാര്‍ തുടങ്ങിയവരുമായി സൗഹൃദം'; പാലക്കാട് ജില്ലയില്‍ 35ല്‍ അധികം സിപിഎം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു

അഴിമതിക്കൊപ്പം ഭൂമാഫിയയുടെ വക്താക്കളായി നേതാക്കള്‍ മാറിയെന്നാണ് പാര്‍ട്ടി വിട്ടവരുടെ പ്രതികരണം.

പാലക്കാട് സിപിഎമ്മില്‍ ഭിന്നത. പെരിങ്ങോട്ടുകുറിശ്ശിയില്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയുെട നേതൃത്വത്തില്‍ മുപ്പത്തി അഞ്ചിലധികം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നു. അഴിമതിക്കൊപ്പം ഭൂമാഫിയയുടെ വക്താക്കളായി നേതാക്കള്‍ മാറിയെന്നാണ് പാര്‍ട്ടി വിട്ടവരുടെ പ്രതികരണം.

മുന്‍ പെരിങ്ങോട്ടുകുറിശ്ശി ലോക്കല്‍ സെക്രട്ടറി കെ.പി.ശശികുമാറിന്റെ നേതൃത്വത്തിലാണ് മുപ്പത്തി അഞ്ചിലധികം പ്രവര്‍ത്തകര്‍ സി.പി.ഐയുടെ കൊടിക്ക് കീഴിലെത്തിയത്. വൈകാതെ കൂടുതലാളുകള്‍ പാര്‍ട്ടി വിടുമെന്നാണ് ഇവര്‍ പറയുന്നത്. നേതാക്കളുടെ അവിശുദ്ധ സാമ്പത്തിക ഇടപാടുകള്‍, ഭൂമാഫിയ, ബ്ലേഡുകാര്‍ തുടങ്ങിയവരുമായുള്ള സൗഹൃദമാണ് പാര്‍ട്ടി വിടാന്‍ കാരണം.  സി.പി.എം ഔദ്യോഗിക വിഭാഗത്തിന് ഏറെ ശക്തിയുള്ള മേഖലയിലാണ് രാജി. എന്നാല്‍ പ്രാദേശിക നേതാക്കള്‍ പലതവണ ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ടില്ലെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ വിമര്‍ശനം.

അതേസമയം സി.പി.ഐ എന്ന പാര്‍ട്ടിയിലുള്ള വിശ്വാസമാണ് കൂടുതലാളുകളെ ആകര്‍ഷിക്കുന്നതെന്ന് കെ.ഇ.ഇസ്മയില്‍ പറഞ്ഞു. സി.പി.എമ്മില്‍ നിന്ന് മാത്രമല്ല വിവിധ പാര്‍ട്ടികളില്‍ നിന്ന് വൈകാതെ കൂടുതല്‍ പ്രവര്‍ത്തകരെത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.