CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 16 Minutes 59 Seconds Ago
Breaking Now

കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരാന്‍ കാരണം പുതിയ വകഭേദമല്ല; നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടായേക്കും

മൈക്രോ കണ്ടെയ്‌ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണ് പ്രധാന നിര്‍ദ്ദേശം.

സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് പുതിയ പരിഷ്‌കാരങ്ങളടങ്ങിയ റിപ്പോര്‍ട്ട് വിദഗ്ധ സമിതി ഇന്ന് സര്‍ക്കാരിന് കൈമാറും. നാളെ ചേരുന്ന അവലോകന യോഗം റിപ്പോര്‍ട്ട് പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. നിലവിലുള്ള നിയന്ത്രണങ്ങള്‍ മാറ്റി മൈക്രോ കണ്ടെയ്‌ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണ് പ്രധാന നിര്‍ദ്ദേശം.

സംസ്ഥാനത്ത് ടി പി ആര്‍ റേറ്റ് അനുസരിച്ച് പ്രാദേശിക അടച്ചിടലാണ് വേണ്ടതെന്ന നിര്‍ദ്ദേശമാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നത്. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാനുള്ള ശുപാര്‍ശയും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. രോഗവ്യാപനം താരതമ്യേന കുറഞ്ഞ സ്ഥലങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും തുറക്കാമെന്ന നിര്‍ദ്ദേശവുമുണ്ട്. ഓണക്കാലം കൂടി കണക്കിലെടുത്ത് ഇളവുകള്‍ നല്‍കാനാണ് സാധ്യത.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പൂര്‍ണമായും മാറ്റം വരുത്തിയുള്ള പുതിയ പരിഷ്‌കാരങ്ങള്‍ ബുധനാഴ്ച പ്രാബല്യത്തിലായേക്കും. വിദഗ്ധ സമിതി ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറി പരിശോധിച്ചു മുഖ്യമന്ത്രിക്കു കൈമാറും. നാളത്തെ അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളും ഇളവുകളും ഇന്നും നാളെയും തുടരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു തുറക്കും.

അതേസമയം സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന് സി.എസ്.ഐ.ആര്‍. പഠനസംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്നതിനു പിന്നില്‍ വൈറസിന്റെ പുതിയ വകഭേദമാകാമെന്ന് വിദഗ്ധര്‍ സംശയിക്കുന്നതിനിടെ നേരിയ ആശ്വാസം പകരുന്നതാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഉദ്ഭവിച്ച് മറ്റുരാജ്യങ്ങളിലുള്‍പ്പെടെ വ്യാപിച്ച ഡെല്‍റ്റ വകഭേദംതന്നെയാണ് കേരളത്തിലും കാണുന്നതെന്ന്

 




കൂടുതല്‍വാര്‍ത്തകള്‍.