CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 2 Minutes 30 Seconds Ago
Breaking Now

അന്‍പതുകിലോമീറ്റര്‍ സഞ്ചരിച്ച് വാക്‌സിന്‍ കേന്ദ്രത്തിലെത്തിയ സ്ത്രീയ്ക്ക് കുത്തിവയ്പ് നല്‍കിയില്ല ; സര്‍ട്ടിഫിക്കറ്റ് കിട്ടി !

രജിസ്‌ട്രേഷന്‍ കൃത്യമല്ലാത്തതിനാല്‍ വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കുത്തിവയ്‌പെടുക്കാനായി എത്തിയ നദീറയോട് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞത്.

അന്‍പതുകിലോമീറ്റര്‍ സഞ്ചരിച്ച് വാക്‌സിന്‍ കേന്ദ്രത്തിലെത്തിയ സ്ത്രീയ്ക്ക് കുത്തിവയ്പ് നല്‍കിയില്ല. എന്നാല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി. കോഴിക്കോട് അരക്കിണര്‍ താരിഖ് മന്‍സിലില്‍ വി.നദീറയ്ക്കാണ് വാക്‌സിന്‍ എടുക്കാതെ തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

രജിസ്‌ട്രേഷന്‍ കൃത്യമല്ലാത്തതിനാല്‍ വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കുത്തിവയ്‌പെടുക്കാനായി എത്തിയ നദീറയോട് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാല്‍ വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ വീട്ടില്‍ എത്തിയ നദീറയ്ക്ക് വാക്‌സിനെടുത്തതായുള്ള സര്‍ട്ടിഫിക്കറ്റ് ഫോണില്‍ ലഭിക്കുകയായിരുന്നു.

നദീറയ്ക്ക് വാക്‌സിന്‍ എടുക്കാനുള്ള സ്ലോട്ട് ലഭിച്ചത് പേരാമ്പ്ര ചങ്ങരോത്ത് പിഎച്ച്‌സിയിലാണ്. മകനോടൊപ്പം വാക്‌സിന്‍ കേന്ദ്രത്തിലെത്തിയെങ്കിലും ബുക്കിംഗ് കൃത്യമായിട്ടല്ല നടത്തിയതെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴേക്കും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്ന സന്ദേശം ഫോണില്‍ ലഭിച്ചു. സര്‍ട്ടിഫിക്കറ്റില്‍ പേരും, ആധാര്‍ നമ്പരുമെല്ലാം കൃത്യമായി നല്‍കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.