CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 48 Minutes 43 Seconds Ago
Breaking Now

അമ്മയും കുഞ്ഞും പുഴയില്‍ വീണു ; ഒന്നരവയസുകാരി മരിച്ചു ; ഭര്‍ത്താവ് തള്ളിയിട്ടതെന്ന് ഭാര്യ

പുഴയില്‍ മുങ്ങിത്താഴുന്ന സോനയെ ആദ്യം രക്ഷപെടുത്തി കരക്കെത്തിച്ചു. പിന്നീടാണ് കുഞ്ഞും പുഴയില്‍ മുങ്ങിയ വിവരം അറിയുന്നത്.

കണ്ണൂര്‍ പാനൂര്‍ പാത്തിപ്പാലത്ത് ഒന്നര വയസ്സുള്ള കുഞ്ഞിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുഴയില്‍ വീണ മാതാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കൊല്ലേരി യു.പി സ്‌കൂളിലെ അധ്യാപിക സോനയുടെ മകള്‍ അന്‍വിത ആണ് മരിച്ചത്. ഭര്‍ത്താവ് ഷിജു പുഴയില്‍ തള്ളിയിട്ടതാണെന്ന് സോന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാത്രി ഏഴരയോടെ വളള്യായി റോഡില്‍ ചാത്തന്‍മൂല വാട്ടര്‍ ടാങ്കിനോട് ചേര്‍ന്ന ഭാഗത്താണ് സംഭവം. സോനയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഇവിടേക്ക് ഓടിയെത്തിയത്. 

പുഴയില്‍ മുങ്ങിത്താഴുന്ന സോനയെ ആദ്യം രക്ഷപെടുത്തി കരക്കെത്തിച്ചു. പിന്നീടാണ് കുഞ്ഞും പുഴയില്‍ മുങ്ങിയ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു. തലശ്ശേരി കോടതിയിലെ ജീവനക്കാരനായ ഭര്‍ത്താവ് ഷിജുവിനോപ്പം ബൈക്കിലാണ് സോനയും മകളും പുഴക്കരയില്‍ എത്തിയത്. ബൈക്ക് പുഴയുടെ സമീപത്ത് കണ്ടെടുത്തു. ഭര്‍ത്താവിനെ കണ്ടെത്തിയിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലാണ്. ഭാര്‍ത്താവ് തന്നെയും കുഞ്ഞിനേയും പുഴയില്‍ തള്ളി ഇടുകയായിരുന്നുവെന്ന് സോന പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം കൂത്തുപറമ്പ് ഗവ ആശുപത്രിയിലേക്ക് മാറ്റി.




കൂടുതല്‍വാര്‍ത്തകള്‍.