CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 52 Minutes 19 Seconds Ago
Breaking Now

പുടിനൊപ്പം മലയാളി ബാലന്റെ സെല്‍ഫി ; ആരാണ് ഈ മിടുക്കനെന്ന് അന്വേഷിച്ച് ലോകം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് കരുത്തുപകരുന്നതാണ് റൗളിന്റെ കണ്ടെത്തലുകളെന്ന് പുടിന്‍ പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ പ്രശംസ ഏറ്റുവാങ്ങി മലയാളിയായ 16 കാരന്‍ റൗള്‍ ജോണ്‍ അജു. മോസ്‌കോയില്‍ നടന്ന 'എഐ ജേര്‍ണി 2026' അന്താരാഷ്ട്ര സമ്മേളനത്തിലാണ് 'ഇന്ത്യയുടെ എഐ കിഡ്' എന്നറിയപ്പെടുന്ന റൗളിന്റെ നിര്‍മ്മിതബുദ്ധി പ്രൊജക്റ്റുകളെ പുടിന്‍ അഭിനന്ദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് കരുത്തുപകരുന്നതാണ് റൗളിന്റെ കണ്ടെത്തലുകളെന്ന് പുടിന്‍ പറഞ്ഞു.

'മോസ്‌കോയിലെ സമ്മേളനത്തില്‍ ലോകത്തെ പ്രമുഖര്‍ക്കൊപ്പം ഇരിക്കാനായത് തന്റെ കാഴ്ചപ്പാടിനെ കൂടുതല്‍ വ്യക്തമാക്കി. ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. എ ഐ യാത്രയില്‍ എന്നേക്കാള്‍ മിടുക്കരായ നിരവധി പേരെ കണ്ടുമുട്ടിയത് എനിക്ക് ഇനിയും പഠിക്കാനുണ്ടെന്ന് ബോധ്യപ്പെടുത്തി തന്നു. ഈ യാത്രയുടെ ഭാഗമായ എല്ലാവര്‍ക്കും നന്ദി. ഒരു കൊച്ചുകുട്ടിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയതിന്. ഇപ്പോഴും കൗതുകമുള്ള ഒരു കുട്ടി തന്നെയാണ്, കൂടുതല്‍ കഥകള്‍ പറയാനുണ്ടെന്ന് മാത്രം' ഇന്‍സ്റ്റാഗ്രാമിലെ കുറിപ്പില്‍ റൗള്‍ ജോണ്‍ അജു പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി എഴുമറ്റൂര്‍ കരിവത്തുംമൂട്ടില്‍ അജു ജോസഫിന്റെയും ഷേബ ആനിന്റെയും മകനാണ്. നോര്‍ത്ത് ഇടപ്പള്ളി ജിഎച്ച്എസ് എസിലാണ് നിലവില്‍ പഠനം.

വേദിക്ക് പുറത്തുവെച്ച് പുടിനൊപ്പം റൗള്‍ എടുത്ത സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'ഒന്‍പതാം വയസ്സില്‍ വീട്ടിലെ ബാത്ത്‌റൂമിലിരുന്ന് ആദ്യ വീഡിയോ എടുത്തതു മുതല്‍ പ്രസിഡന്റ് പുടിനൊപ്പം സെല്‍ഫി എടുക്കുന്നതുവരെയുള്ള ഈ യാത്ര സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല,' ചിത്രം പങ്കുവെച്ചുകൊണ്ട് റൗള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

 

2026 ആദ്യം ഡല്‍ഹിയില്‍ നടന്ന ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായും റൗള്‍ സംവദിച്ചിരുന്നു. കമ്പനിയുടെ ഭരണപരമായ കാര്യങ്ങളില്‍ ആമസോണ്‍, ഐബിഎം തുടങ്ങിയ പ്രമുഖ കമ്പനികളില്‍ പ്രവര്‍ത്തിച്ച പരിചയസമ്പത്തുള്ള പിതാവാണ് റൗളിന് പിന്തുണയുമായി ഒപ്പമുള്ളത്. അമേരിക്കയുടെയും ചൈനയുടെയും എഐ മാതൃകകളെ അനുകരിക്കുന്നതിന് പകരം ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന സാങ്കേതികവിദ്യകള്‍ നാം സ്വയം വികസിപ്പിക്കണമെന്നാണ് ഈ കൊച്ചു മിടുക്കന്റെ പക്ഷം.

 




കൂടുതല്‍വാര്‍ത്തകള്‍.