CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 57 Minutes 52 Seconds Ago
Breaking Now

താമരശ്ശേരിയിലെ കൂട്ടബലാത്സംഗം പ്രതികാരം തീര്‍ക്കാന്‍ ; പ്രതികള്‍ യുവതിയുടെ അച്ഛന്റെ സുഹൃത്തുക്കള്‍

പീഡന ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു.

യുവതിയുടെ നഗ്ന ചിത്രങ്ങള്‍ എടുക്കുകയും അതു കാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തതും പ്രതികാരം തീര്‍ക്കാനായിരുന്നെന്ന് ബസ് ജീവനക്കാരായ യുവാക്കളുടെ മൊഴി. പ്രതികള്‍ യുവതിയുടെ അച്ഛന്റെ സുഹൃത്തുക്കളാണ്. ജോലി സ്ഥലത്തെത്തി യുവതിയോട് പണം കടം ചോദിച്ചെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് പഴ്‌സ് തട്ടിപ്പറിച്ചു. യുവതിയുടെ വീട്ടുകാരെത്തി പഴ്‌സ് തിരികെ വാങ്ങി. ഇതിന്റെ പ്രതികാരമായി ലഹരി മരുന്ന് നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. പീഡന ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു.

കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണഅ പൊലീസ് നല്‍കുന്ന സൂചന. യുവതിയെ പലതവണ പീഡിപ്പിക്കാനായി പ്രതികള്‍ ഉപയോഗിച്ച ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് വിദഗ്ധരെത്തി ബസില്‍ ശസ്ത്രീയ പരിശോധനകള്‍ നടത്തി. ബസിലെ ക്യാമറയും വിശദമായി പരിശോധിച്ചു. ബസ് നിര്‍ത്തിയിട്ടിരുന്ന സമയം ക്യാമറ പ്രവര്‍ത്തിക്കാത്തതിനാല്‍ പീഡന ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല. കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

സ്വകാര്യ ബസിലെ ജീവനക്കാരും പുതുപ്പാടി സ്വദേശികളുമായ വെസ്റ്റ് കൈതപ്പൊയില്‍ കല്ലടികുന്നുമ്മല്‍ കെ കെ അനീഷ് (38) വെസ്റ്റ് കൈതപ്പൊയില്‍ പുഴക്കുന്നുമ്മല്‍ പി എസ് സജിത്ത് (24) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.