CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 37 Minutes 50 Seconds Ago
Breaking Now

സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഒക്ടോബര്‍ 16 ന്

ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ   പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് ,നോബിള്‍ ജോര്‍ജ് എന്നിവര്‍ക്കൊപ്പം  ബ്രദര്‍ ജോണി കാര്‍ഡിഫ് വചന ശുശ്രൂഷയും ബ്രദര്‍ ക്ലെമെന്‍സ് നീലങ്കാവില്‍ ,  ഷാര്‍ലറ്റ് നീലങ്കാവില്‍  എന്നിവര്‍ ഗാനശുശ്രൂഷയും നയിക്കും  . 

 യുകെ സമയം  വൈകിട്ട്  7 മുതല്‍ രാത്രി 8.30 വരെയാണ്  ശുശ്രൂഷ  . വൈകിട്ട് 6.30 മുതല്‍ സൂമില്‍ ഒരോരുത്തര്‍ക്കും പ്രത്യേകം പ്രാര്‍ത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും  .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

 ഓണ്‍ലൈനില്‍ സൂം പ്ലാറ്റ്‌ഫോം വഴി  86516796292 എന്ന ഐഡി യില്‍ ഈ ശുശ്രൂഷയില്‍ ഏതൊരാള്‍ക്കും പങ്കെടുക്കാവുന്നതാണ്.

താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോന്‍ യുകെ യുടെ പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാകുന്നതിലൂടെ ഏതൊരാള്‍ക്കും  പ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വല്‍ ഷെയറിങ്ങും സാധ്യമാകുന്നതാണ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.