CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 1 Minutes 53 Seconds Ago
Breaking Now

യൂറോപ്പിലെ ആദ്യ ഭജന്‍ മത്സരം ഡെര്‍ബിയിലെ ഗീതാഭവന്‍ ക്ഷേത്രത്തില്‍ നടന്നു

നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും ഭാവലയ ഭജന്‍ യുകെയും ചേര്‍ന്ന് സംഘടിപ്പിച്ച ഭജന്‍ മത്സരം ആത്മ നിര്‍വൃതിയുടെ മനോഹര നിമിഷങ്ങളാണ് സമ്മാനിച്ചത്. യൂറോപ്പില്‍ തന്നെ ആദ്യമാണ് ഭജന്‍ മത്സരം നടത്തുന്നത്. കുട്ടികളും മുതിര്‍ന്നവരുമായി 12 ഓളം ടീമുകള്‍ മത്സരത്തിന്റെ ഭാഗമായി.

സാമ്പ്രദായിക രീതിയിലുള്ള ഭജന്‍സ് ഒരുക്കുന്ന പ്രശസ്തരായ ഭാവലയ ഭവന്‍സ് പത്തുവര്‍ഷത്തെ ഭജന്‍ പാരമ്പര്യം പുതുതലമുറകളിലേക്കു കൂടി പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.

മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ യൂവില്‍ മലയാളി ഹിന്ദു സമാജവും രണ്ടാം സ്ഥാനത്ത് ജനരഞ്ജിനി സ്‌കൂള്‍ ഓഫ് മ്യൂസികും സ്വന്തമാക്കി.

സീനിയര്‍ വിഭാഗത്തില്‍ കവന്‍ട്രി മലയാളി സമാജത്തിനും രണ്ടാം സ്ഥാനം ലെസ്റ്റര്‍ മലയാളി സമാജത്തിനുമാണ്.

ഡെര്‍ബിയിലെ വേദാഞ്ജലി ഡാന്‍സ് സ്‌കൂളിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച മനോഹരമായ ക്ലാസിക്കല്‍ ഫ്യൂഷന്‍ നൃത്തത്തോടെയാണ് പരിപാടി തുടങ്ങിയത്. ഉത്ഘാടനത്തില്‍ ഡര്‍ബി ഗീതാഭവന്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരി പണ്ഡിറ്റ് ജിഭദ്രദീപം കൊളിത്തി ഭജന്‍സ് ഉത്ഘാടനം ചെയ്തു.

നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെ ചെയര്‍മാന്‍ ശ്രീ ഗോപകുമാറും ഭാവലയ ടീം ലീഡര്‍ സുരേഷ് ശങ്കരന്‍ കുട്ടിയും

 ഭാവലയ ഭജന്‍സിന്റെ ടീം അംഗം ശ്രീമതി ബിന്ദു സരസ്വതിയും ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഹിന്ദു സമൂഹത്തിന്റെ പ്രസ്ഡന്റ് ശ്രീ ജയനും ശ്രീ അഭിലാഷും പ്രശാന്ത് രവിയും ശ്രീ പ്രമോദ് പിള്ളയും ചേര്‍ന്നാണ് ഉത്ഘാടനം നിര്‍വ്വഹിച്ചത്.

വിബിന്‍, ബിന്ദു കലാരാജ് എന്നിവര്‍ പരിപാടിയുടെ ആങ്കര്‍മാരായി. ഇതിനിടയില്‍ ക്വിസ് മത്സരവും സ്ഘടിപ്പിച്ചു. ഉച്ചയോടെ വിശ്വജിത്തിന്റെ നേതൃത്വത്തില്‍ സോപാന സംഗീതം അരങ്ങേറി. പിന്നീട് ഭാവലയ ഭജന്‍സ് ടീം ഭജന്‍ എങ്ങനെ അവതരിപ്പിക്കണമെന്ന് പറഞ്ഞ് ഒരു സെക്ഷനും സംഘടിപ്പിച്ചു. ശേഷം പ്രണവം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ചെണ്ട മേളത്തിന് ശേഷം സമ്മാനങ്ങള്‍ വിതരണം ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.