
















വാത്സിങ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പത്താമത് വാത്സിങ്ഹാം തീര്‍ത്ഥാടനം കൂടുതല്‍ പ്രൗഢിയോടെയും ഭക്തിപുരസ്സരവുമായി ജൂലൈ 18 ന് ശനിയാഴ്ച്ച കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള സീറോ മലബാര്‍ ഇടവകകളില്‍ നിന്നുമെത്തുന്ന പതിനായിരത്തിലധികം മരിയഭക്തരെയാണ് ഇത്തവണ വാത്സിങ്ഹാം തീര്‍ത്ഥാടനത്തിലേക്ക് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മാതൃഭക്തരുടെ സംഗമത്തിലും, മരിയന്‍ പ്രഘോഷണ തിരുന്നാളിലൂം പങ്കു ചേരുവാനുള്ള അനുഗ്രഹാവസരമാവും ശനിയാഴ്ച്ച നടക്കുന്ന സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം.
ആഗോളതലത്തില്‍ 'അനുഗ്രഹങ്ങളുടെ പറുദീസ'യെന്ന ഖ്യാതി നേടിയിട്ടുള്ള ഇംഗ്ലണ്ടിലെ നസ്രേത്തില്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്തതക്കും, അനുഗ്രഹ സാഫല്യത്തിനും നന്ദി നേരുന്നതിന് നിത്യേന നിരവധി ആളുകള്‍ സന്ദര്‍ശിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പ്രമുഖ മരിയന്‍ അഭയ കേന്ദ്രമാണ് വാത്സിങ്ഹാം. ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനു ആതിഥേയത്വം വഹിക്കുന്നത് കേംബ്രിഡ്ജ് റീജണല്‍ സീറോ മലബാര്‍ സമൂഹം ആണ്.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള പ്രസുദേന്തിമാരുടെ വിപുലമായ പങ്കാളിത്തം, ചടങ്ങിനെ കൂടുതല്‍ ഭക്തിസാന്ദ്രവും, ആകര്‍ഷകവുമാക്കും. ഇനിയും പ്രസുദേന്തിമാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://forms.office.com/e/5CmTvcW6p7 എന്ന ലിങ്കിലൂടെ രെജിസ്റ്റര്‍ ചെയ്യുവാനുള്ള അവസരം നീട്ടിയിട്ടുണ്ട്.
രാവിലെ ഒമ്പതരയ്ക്ക് സപ്രാ, ആരാധന തുടര്‍ന്ന് പത്തേകാലിന് എപ്പാര്‍ക്കിയുടെ വികാരി ജനറാളും, പ്രോട്ടോ സെഞ്ചുല്ലോസുമായ റവ.ഡോ.ആന്റണി ചുണ്ടെലിക്കാട്ട് നയിക്കുന്ന മരിയന്‍ പ്രഭാഷണവും, പതിനൊന്നിന് തിരുന്നാള്‍ കൊടിയേറ്റവും നടക്കും. ഇടവേളയില്‍ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്. പന്ത്രണ്ട് മണിക്ക് നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, പന്ത്രണ്ടരയോടെ മാതൃഭക്തി നിറവില്‍ തീര്‍ത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങളുടെ ഗ്രൂപ്പുകളോടോടൊപ്പം 'പില്‍ഗ്രിമേജ് സ്പിരിച്വല്‍ മിനിസ്ട്രി' ചൊല്ലിത്തരുന്ന പ്രാര്‍ത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ പ്രദക്ഷിണത്തില്‍ അണിചേരേണ്ടതാണ്.
ഉച്ചക്ക് ഒന്നേമുക്കാലിന് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുന്നാള്‍ ദിവ്യബലി അര്‍പ്പിക്കും.പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ടില്‍, ചാന്‍സലര്‍ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാന്‍സലര്‍ ഫാ. ഫാന്‍സ്വാ പത്തില്‍, ഫിനാന്‍സ് ഡയറക്ടര്‍ ഫാ. ജോ മാത്യു, ഫാ. ജിനു മുണ്ടുനടക്കല്‍ കൂടാതെ വിവിധ മിഷനുകളില്‍ നിന്നുള്ള വൈദികരും സഹകാര്‍മ്മികരായി ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹബലിയില്‍ പങ്കുചേരും.
സാധാരണയായി തീര്‍ത്ഥാടനത്തില്‍ എത്തുമ്പോള്‍ വഴിയിലുണ്ടാകാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി ഇത്തവണ മിക്ക ദേവാലയങ്ങളില്‍ നിന്നും പരമാവധി കോച്ചുകള്‍ ക്രമീകരിച്ചു വരാനുള്ള രൂപതയുടെ നിര്‍ദ്ദേശം ഫലം കാണും. വോളണ്ടിയേഴ്സ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നിര്‍ബ്ബന്ധമായും പാലിക്കണമെന്ന് തീര്‍ത്ഥാടന കമ്മിറ്റി അറിയിച്ചു.
തീര്‍ത്ഥാടകര്‍ക്കായി മിതമായ വിലയില്‍ രുചികരമായ ചൂടുള്ള നാടന്‍ വിഭവങ്ങള്‍ ലഭ്യമാക്കുവാന്‍ ജേക്കബ്സ് കാറ്ററിംഗ്സ് നോര്‍വിച്ച് & 'ഇന്ത്യന്‍ ഫുഡ് ക്ലബ്ബ്' ഭക്ഷണ ശാലകള്‍ ഒരുക്കുന്ന മലയാളി സ്റ്റാളുകള്‍ തീര്‍ത്ഥാടന വേദിയില്‍ ഉണ്ടായിരിക്കുന്നതാണ്. തീര്‍ത്ഥാടകരായ വന്‍ജനാവലിയുടെ തിരക്കിനിടയില്‍ ഭക്ഷണം താമസം കൂടാതെ ഗ്രൂപ്പുകളായി വരുന്നവര്‍ക്കായി മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുവാനുള്ള സൗകര്യവും കാറ്ററേഴ്സ് ഒരുക്കുന്നുണ്ട്. കാറ്ററേഴ്സുമായി ബന്ധപ്പെടുവാന്‍ : ജേക്കബ്സ് കാറ്ററിംഗ്സ് നോര്‍വിച്ച് -07869212935,
ഇന്‍ഡ്യന്‍ ഫുഡ് ക്ലബ്ബ് -07720614876
വാത്സിങ്ഹാം തീര്‍ത്ഥാടനത്തിരുന്നാളിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.
തീര്‍ത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 AM - സപ്രാ, ആരാധന
10:15 - മരിയന്‍ പ്രഭാഷണം - റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്)
11:00 - കൊടിയേറ്റ്
12:00 - പ്രസുദേന്തി വാഴിയ്ക്കല്‍ .
12:30 - ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
13:45 - ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന- മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
15:45 - നന്ദി പ്രകാശനം
For Prasudenthi Registration :https://forms.office.com/e/5CmTvcW6p7
Caterers Contacts:
Jacob's Caterings, Norwich -07869212935
Indian Food Club-07720614876
Catholic National Shrine of Our Lady Walshingham, Houghton, St. Giles,
Norfolk, NR22 6AL
Appachan Kannanchira