CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 54 Minutes 19 Seconds Ago
Breaking Now

പോപ്പുലര്‍ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ ; വിളിച്ചത് ആര്‍എസ്എസിനെതിരെ, മതത്തിന് എതിരെ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കുട്ടിയുടെ പിതാവ്

ഇവര്‍ വീട്ടിലെത്തിയ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ കുട്ടിയുടെ പിതാവിനെ കസ്റ്റഡിയില്‍ എടുത്തു. പള്ളുരുത്തിയിലെ വീട്ടിലെത്തി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിവാദമായ മുദ്രാവാക്യം വിളിയെ തുടര്‍ന്ന് വീട്ടില്‍ നിന്നും മാറിയിരുന്ന കുടുംബം ഇന്ന് രാവിലെയാണ് തിരിച്ചെത്തിയത്. ഇവര്‍ വീട്ടിലെത്തിയ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പള്ളുരുത്തി പൊലീസാണ് പിതാവിനെ കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലെ അന്വേഷണ സംഘത്തിന് കൈമാറും. അതേസമയം സംഭവത്തില്‍ ഇരട്ടനീതിയാണ് നടക്കുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയില്‍ പ്രതിഷേധിച്ച് എറണാകുളത്ത് എസ്ഡിപിഐ പ്രതിഷേധം നടത്തുകയാണ്.

അതേസമയം മുദ്രാവാക്യം വിളിയില്‍ വിശദീകരണവുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ആര്‍എസ്എസിനെ ഉദ്ദേശിച്ചായിരുന്നു മുദ്രാവാക്യമെന്ന് കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വ ഭേദഗതി സമരത്തിലും ഇതേ മുദ്രാവാക്യം വിളിച്ചിരുന്നു. ഒരു മതത്തിന് എതിരെയും പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഒളിവില്‍ പോയില്ലെന്നും പിതാവ് വ്യക്തമാക്കി. 

 




കൂടുതല്‍വാര്‍ത്തകള്‍.