CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 20 Minutes 3 Seconds Ago
Breaking Now

പന്റ്റാസാഫ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ആന്തരിക സൗഖ്യ ധ്യാനം 17 മുതല്‍; ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കും

ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തില്‍ വെയില്‍സിലെ പന്റ്റാസാഫില്‍ പുതുതായി ആരംഭിച്ച ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ മൂന്നു ദിവസത്തെ താമസിച്ചുള്ള ധ്യാന ശുശ്രുഷകള്‍ ജൂണ്‍ 17 മുതല്‍ 19 വരെ നടത്തപ്പെടുന്നതാണ്. പ്രശസ്ത ധ്യാന ഗുരുവും, വിന്‍സന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്‍ സഭാംഗവും, പന്റ്റാസാഫ് ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. പോള്‍ പാറേക്കാട്ടില്‍ ആന്തരിക സൗഖ്യ ധ്യാന ശുശ്രുഷകള്‍ നയിക്കുന്നതാണ്.

റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ് സെന്റര്‍ ഡയറക്ടറും, യു കെ യിലെ പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ട് വീ സി ത്രിദിന ധ്യാന ശുശ്രുഷകളില്‍ പങ്കു ചേരും.

ആല്മീയ ചിന്താധാരകളിലേക്ക് മനസ്സിനെയൊരുക്കി ഉള്ളം തുറന്നു പ്രാര്‍ത്ഥിക്കുവാനും, ആന്തരികമായുണ്ടായിട്ടുള്ള മുറിവുകളും, പ്രയാസങ്ങളും, വേദനകളും വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുത്തുവാനും, മനസ്സില്‍ തളം കെട്ടിക്കിടക്കുന്ന ജീര്‍ണ്ണതകളില്‍ നിന്നും സ്വതന്ത്രമാക്കപ്പെടുവാനും ആന്തരിക സൗഖ്യധ്യാനം ഏറെ അനുഗ്രഹീതമാണ്.  

ജൂണ്‍ 17 നു വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന ധ്യാന ശുശ്രുഷ ജൂണ്‍ 19 ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും. പതിനെട്ടു വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി ധ്യാന ശുശ്രുഷ നിജപ്പെടുത്തിയിരിക്കുകയാണ്.

വേദനാജനകമായ ഓര്‍മ്മകളെയും അനുഭവങ്ങളെയും ഓര്‍ത്തെടുത്തു ദൈവത്തിന്റെ രോഗശാന്തി ശക്തിയിലൂടെ സൗഖ്യപ്പെടുവാന്‍ അനുഗ്രഹാവസരം ഒരുക്കുന്ന ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നതായി ഡയറക്ടര്‍ അറിയിച്ചു.  

രജിസ്‌ട്രേഷനും,വിശദ വിവരങ്ങള്‍ക്കും 01352 711053 , 07417 494277 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

Nearest Railway Station  FLINT ( 7.5 MILES)

 

VINCENTIAN DIVINE RETREAT CENTRE, FRANCISCAN FRIARY,

MONASTERY ROAD, PANTASAPH , HOLY WELL, CH8 8PE, UK.

 

 




കൂടുതല്‍വാര്‍ത്തകള്‍.