
















ലണ്ടന്‍ ; ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിന്റെ പത്താം വാര്‍ഷികവും , കൃതജ്ഞതാ ബലിയര്‍പ്പണവും ലണ്ടനിലെ ടോള്‍വര്‍ത്തിലുള്ള ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ നടന്നു .

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം രൂപതയിലെ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും പങ്കെടുത്ത കൃതജ്ഞതാ ബലിയര്‍പ്പണത്തിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് കാര്‍മികത്വം വഹിച്ചു , ബ്രിട്ടനിലെ അപ്പോസ്തലിക് നൂണ്‍ഷ്യോ അഭിവന്ദ്യ മാര്‍ മിഗ്വേല്‍ മൗറി ബുവെന്‍ഡിയാ , വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ച് ബിഷപ് അഭിവന്ദ്യ മാര്‍ റിച്ചാര്‍ഡ് മോത്ത് , ബിര്‍മിങ്ഹാം ആര്‍ച്ച്ബിഷപ് അഭിവന്ദ്യ മാര്‍ ബെര്‍ണാഡ് ലോങ്ലി , തൃശൂര്‍ ആര്‍ച്ച് ബിഷപ്പ്അഭിവന്ദ്യ മാര്‍ ആന്‍ഡ്രൂസ് താഴത്ത് , നോട്ടിംഗ്ഹാം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ പാട്രിക് മാക്വിന്നി , വെസ്റ്റ്മിന്‍സ്റ്റര്‍ രൂപത സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജെയിംസ് കെറി , ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് കാത്തലിക് ബിഷപ്സ് കൌണ്‍സില്‍ സെക്രെട്ടറി കാനന്‍ വില്യം അഗ്ലി ,ബ്രിട്ടനിലെ വത്തിക്കാന്‍ അപ്പൊസ്തലിക് നൂണ്‍ ഷി യേ ച്ചര്‍ സെക്രട്ടറി ഹെഡ് ഓഫ് മിഷന്‍ മോണ്‍സിഞ്ഞോര്‍ ആന്റെ വിദോവിഷേ എന്നിവര്‍ സഹകാര്‍മ്മികര്‍ ആയിരുന്നു . ഓരോ വിശ്വാസിയും കണ്ടുമുട്ടലിന്റെയും ,സംവാദത്തിന്റെയും ശ്ലീഹന്മാര്‍ ആകണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് വിശുദ്ധ കുര്‍ബാന മധ്യേയുള്ള വചന സന്ദേശത്തില്‍ വിശ്വാസികളെ ഉത്ബോധിപ്പിച്ചു .

പ്രവാസികളായ സീറോ മലബാര്‍ വിശ്വാസികള്‍ മാര്‍ തോമാശ്ലീഹായുടെ വിശ്വാസ ചൈതന്യത്തില്‍ ജീവിക്കുകയും , മറ്റുള്ളവരെ അതേ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യണമെന്നും ,കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലൂടെ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത കൈവരിച്ച അഭൂതപൂര്‍വമായ വളര്‍ച്ചക്ക് കര്‍ത്താവിന് നന്ദി പറയുകയും, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലൂടെ സഭയുടെ ചൈതന്യം കൂടുതല്‍ പ്രകാശമാനമാക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് അദ്ദേഹം തന്റെ സന്ദേശം ഉപസംഹരിച്ചു തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സോജന്‍ ജോസഫ് എം പി ,അഭിവന്ദ്യ പിതാക്കന്മാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു


പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീര്‍ പ്രകാശനവും ,സാവിയോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രസംഗ മത്സരത്തില്‍ വിജയികളായവക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിച്ചു . രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പരിപാടികള്‍ക്ക് സ്വാഗതം ആശംസിക്കുകയും ,പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് നന്ദി അര്‍പ്പിക്കുകയും ചെയ്തു ,രൂപത ചാന്‍സിലര്‍ റെവ ഡോ മാത്യു പിണക്കാട്ട് ,ഫിനാന്‍സ് ഓഫീസര്‍ റെവ ഫാ ജോ മൂലേശ്ശേരി വി സി ,വൈസ് ചാന്‍സിലര്‍ റെവ ഫാ ഫാന്‍സ്വാ പത്തില്‍ ,പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു മുരിങ്ങമറ്റത്തില്‍ , ജോയിന്റ് സെക്രെട്ടറി ജോളി മാത്യു . പാസ്റ്ററല്‍ കൌണ്‍സില്‍ കോര്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .



ഷൈമോന്‍ തോട്ടുങ്കല്‍