CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 41 Minutes 31 Seconds Ago
Breaking Now

കോണ്‍ഗ്രസ്സിന്റെ തലയില്‍ കെട്ടി വെക്കാനുള്ള ജയരാജന്റെ 'പൊട്ട ബുദ്ധി' കേരളം ചവറ്റു കൊട്ടയിലെറിയും: എകെജി സെന്റര്‍ ആക്രമണത്തില്‍ ഷാഫി പറമ്പില്‍

കേസ് അന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ് പോലെ ആകരുതെന്നും ഷാഫി പറമ്പില്‍

തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം കോണ്‍ഗ്രസ്സിന്റെ തലയില്‍ കെട്ടി വെക്കാനുള്ള ജയരാജന്റെ 'പൊട്ട ബുദ്ധി' എന്തായാലും കേരളം ചവറ്റു കൊട്ടയിലെറിയുമെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബോംബെറിഞ്ഞവനെ എത്രയും പെട്ടന്ന് പൊലീസ് പിടികൂടണം. ഈ കേസ് അന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ് പോലെ ആകരുതെന്നും ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബോംബെറിഞ്ഞവനെ എത്രയും പെട്ടന്ന് പോലീസ് പിടികൂടണം. ഈ കേസ് അന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ് പോലെ ആകരുത്. തിരുവനന്തപുരം സിറ്റിക്കകത്തു പൊലീസിന്റെയും കണ്ണ് തുറന്ന് ഇരിക്കുന്ന CCTV യുടെയും മുന്നില്‍ ഇത് ചെയ്തയാളെ പിടിക്കാന്‍ കഴിയുന്നില്ലെങ്കില്‍,AKG സെന്ററിന് പോലും സുരക്ഷ നല്‍കുവാന്‍ കഴിയാത്ത,പാര്‍ട്ടി സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞ പ്രതിയെ പിടിക്കാന്‍ കഴിയാത്ത,പാര്‍ട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീയ്യട്ടവരെ പിടിക്കാന്‍ കഴിയാത്ത ആഭ്യന്തര വകുപ്പിന്റെ പരാജയം സിപിഎം പ്രവര്‍ത്തകരും വിലയിരുത്തണം. ഇത് കോണ്‍ഗ്രസ്സിന്റെ തലയില്‍ കെട്ടി വെക്കാനുള്ള ജയരാജന്റെ 'പൊട്ട ബുദ്ധി' എന്തായാലും കേരളം ചവറ്റു കൊട്ടയിലെറിയും.

 




കൂടുതല്‍വാര്‍ത്തകള്‍.