CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 5 Minutes 58 Seconds Ago
Breaking Now

ലോകായുക്തയുള്‍പ്പെടെ നിര്‍ണായകമായ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് തീരും; വഴങ്ങാതെ ഗവര്‍ണര്‍

ഡല്‍ഹിയില്‍ നിന്നും ഗവര്‍ണര്‍ മടങ്ങിയ ശേഷം ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാവാന്‍ ഇടയുള്ളൂ.

ലോകായുക്ത നിയമഭേദഗതി അടക്കം നിര്‍ണായകമായ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ് . എന്നാല്‍ ഓര്‍ഡിനന്‍സുകള്‍ പുതുക്കി ഇറക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ അയച്ച ഫയലുകളില്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. ചീഫ് സെക്രട്ടറി അര മണിക്കൂറോളം ചര്‍ച്ച നടത്തിയിട്ടും ഈ വിഷയത്തില്‍ ഗവര്‍ണര്‍ വഴങ്ങിയില്ല. ഇതോടെ ഓര്‍ഡിനന്‍സിലൂടെ നിലവില്‍ വന്ന നിയമഭേദഗതി റദ്ദാക്കപ്പെടും.

ഡല്‍ഹിയില്‍ നിന്നും ഗവര്‍ണര്‍ മടങ്ങിയ ശേഷം ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാവാന്‍ ഇടയുള്ളൂ. ഇതോടെ ഓര്‍ഡിനന്‍സിലൂടെ നിലവില്‍ വന്ന നിയമഭേദഗതി റദ്ദാക്കപ്പെടും.കഴിഞ്ഞമാസം 27ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്ത്.

28ന് രാജ്ഭവനിലേക്ക് അയച്ച ഫയലുകളില്‍ ഇതു വരെ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ഏറെ വിവാദമായ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് അടക്കമാണ് ഗവര്‍ണറുടെ പരിഗണനയ്ക്ക് കാത്തിരിക്കുന്നത്.

സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാര്‍ അടുത്തിടെ അടുത്ത തീരുമാനങ്ങളില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഇതിന് പിന്നാലെയാണ് വി.സി നിയമനങ്ങളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന പുതിയ ഓര്‍ഡിനന്‍സിനുള്ള നീക്കം നടത്തിയത്. ഇതിലും ആരിഫ് മുഹമ്മദ് ഖാന് അതൃപ്തിയുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.