CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 37 Seconds Ago
Breaking Now

യോര്‍ക്ക്‌ഷെയര്‍.. പ്രത്യേകതകള്‍ ഒട്ടേറെയുള്ള ഇംഗ്ലണ്ടിലെ ഒരു കൗണ്ടി.

വളരെ പ്രശസ്തമായ യോര്‍ക്ക് ഷെയര്‍ പുഡിങ്ങിന്റെ ജന്മസ്ഥലം യോര്‍ക്ക് ഷെയറിലാണ് . ഇത് ഒരുപേസ്ട്രിയാണ് . മുട്ടയും , ഗോതമ്പ് മാവും , പാലും വെള്ളവും ഒക്കെ ചേര്‍ത്ത് ബേക്ക് ചെയ്ത് നിര്‍മ്മിക്കുന്ന ഒരുവിഭവം . ഞായറാഴ്ചകളിലെ ഡിന്നറുകളിന്നു ഒരു ഇംഗ്‌ളീഷുകാരനു ഒഴിച്ച് നിര്‍ത്താന്‍ കഴിയാത്ത വിഭവമാണ്യോര്‍ക്ക് ഷെയര്‍ പുഡിങ്. മാംസ വിഭവങ്ങള്‍ക്കൊപ്പവും അല്ലാതെയും യോര്‍ക്ക് ഷെയര്‍ പുഡ്ഡിംഗ് ഉപയോഗിക്കാം.  യോര്‍ക്ക് ഷെയര്‍ തേയിലയും പ്രശസ്തമാണ് . നോര്‍ത്ത് യോര്‍ക് ഷെയറിലെ ഹാരോഗേറ്റ് എന്ന ടൗണിലാണ്ഈ തേയില പൊടിയുടെ ഉത്ഭവം . വാലസ് & ഗ്രോമിറ്റ് എന്ന പ്രശസ്തമായ കാര്‍ട്ടൂണ്‍ സിനിമ ഓര്‍മ്മയില്ലേ ? വാലസിന്റെ ഏറ്റവും ഇഷ്ടപെട്ടവെണ്ണയായ വെന്‍സ്ലിഡെല്‍ പാല്‍ക്കട്ടി (ചീസ് )യുടെ ഉത്ഭവവും യോര്‍ക്ക് ഷെയറില്‍ നിന്നുമാണു.  അതുപോലെ 'വുതറിങ്  ഹൈറ്റ്‌സ് ' എന്ന പ്രശസ്ത നോവല്‍ എഴുതിയ എമിലി ബ്രോന്റെയുടെ ജന്മനാടുംയോര്‍ക്ക് ഷെയര്‍ തന്നെയാണ് . ആഡംബര തുണിത്തരങ്ങള്‍ക്ക് പേര് കേട്ട മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ എന്നഷോപ്പിന്റെ ജന്മനാടും യോര്‍ക്ക് ഷെയര്‍ തന്നെ . ലോകത്തിലെ ആദ്യത്തെ ഫുട്ബാള്‍ ക്ലബായ ഷെഫീല്‍ഡ് എഫ്‌സിയുടെ ജന്മനാട് സൗത്ത് യോര്‍ക്ക് ഷെയറിലെ ഷെഫീല്‍ഡ് എന്ന പട്ടണമാണ് .  യോര്‍ക് ഷെയറിനെ ദിക്കുകളുടെ അടിസ്ഥാനത്തില്‍ നാലായി ഭാഗിച്ചിരിക്കുന്നു. കിഴക്ക് , പടിഞ്ഞാറു , തെക്ക്, വടക്ക് . വടക്കന്‍ യോര്‍ക്ക് ഷെയറിലെ ഒരു പ്രധാന സ്പാ പട്ടണമാണ് നെസ്ബറോ.(Knaresborough)  ഈ ടൗണ്‍ അറിയപ്പെടുന്നത് ഒരു സ്പാ ടൗണ്‍ ആയാണു. സ്പാ ടൗണ്‍ എന്നാല്‍, town where water comes out of the ground and people come to drink it or lie in it because they think it will improve their health. നേസ്ബറൊ (knaresborough) എന്ന ടൗണിലേക്ക് ഒരു യാത്ര. നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ ഹാരോഗേറ്റ് എന്ന സ്ഥലത്തിന്റെ കിഴക്കു ഭാഗത്താണ് നേസ്ബറൊ.  ചരിത്ര നിര്‍മ്മിതികള്‍ ഒട്ടേറെയുള്ള സ്ഥലം. നിഡ് എന്ന നദി ഈ ടൗണിനെ ചുറ്റി ഒഴുകുന്നു. ബോട്ടിംഗ് ഒക്കെയുണ്ട്. മനോഹരമായ കാഴ്ചകള്‍ ഒട്ടേറെയുണ്ട്.  Mother Shipton's cave, Knaresborough castle, Knaresborough market ഒക്കെ കാണേണ്ടതു തന്നെയാണു.  നെസ്ബറോയെയും നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ മറ്റൊരു പ്രധാന പട്ടണമായ ഹാരോഗേറ്റിനെയുംബന്ധിപ്പിച്ചുള്ള , നിഡ് നദിക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന പാലമാണ് ഇവിടെയുള്ള ഒരു ചരിത്ര നിര്‍മ്മിതി . 1851 ലാണ് പാലത്തിന്റെ നിര്‍മ്മിതി പൂര്‍ത്തിയായത്. പാലത്തിന്റെയും നിഡ് നടിയുടെയും വിദൂര കാഴ്ചനയനമനോഹരമാണ്. ലീഡ്‌സ് എന്ന പട്ടണമാണ് യോര്‍ക്ക് ഷെയറിലെ വലിയ പട്ടണം .  നെസ് ബറോയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ ലീഡ്‌സില്‍ വന്നിട്ട് വേണം നെസ് ബറോയിലേക്ക് വരേണ്ടത് .  ബസ്സു സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും ലീഡ്‌സില്‍ നിന്നും മിക്കവാറും എല്ലാ സമയങ്ങളിലുംനെസ്ബറോയിലേക്ക് ഉണ്ട് .  പ്രധാന വിമാനത്താവളം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് . സന്ദര്‍ശനത്തിന് അനുകൂലമായ മാസങ്ങള്‍ ജൂണ്‍ , ജൂലായ് , ആഗസ്റ്റ് . ഒട്ടേറെ സഞ്ചാരികള്‍ വരുന്ന സ്ഥലമാണ് നെസ്ബറോ. ടൂറിസം തന്നെയാണ് പ്രധാനം .  പൊതുവെ ചരിത്രാന്വെഷകര്‍ക്ക് ഇഷ്ടപ്പെട്ട ഇടങ്ങളാണ് യു കെയില്‍ മിക്ക പ്രദേശങ്ങളും. നെസ് ബറോയുംവ്യത്യസ്തമല്ല .  ചരിത്രത്തിന്റെ തുടിപ്പുകള്‍ ഇവിടെയുള്ള മുക്കിലും മൂലകളിലും നമുക്ക് കാണാന്‍ കഴിയും .  പഴയ കൊട്ടാരങ്ങള്‍ ,  കോട്ടകള്‍ , വ്യാവസായിക വിപ്ലവത്തിന്റെ ശേഷിപ്പുകള്‍ അങ്ങനെ പലതും നമുക്ക്ബ്രിട്ടനില്‍ ഉടനീളം കാണാന്‍ കഴിയും.  ചരിത്രത്തിലൂടെ നമുക്ക് ഇവിടെ സഞ്ചരിക്കാം.  ഈ ചരിത്ര നിര്‍മ്മിതികള്‍ സംരക്ഷിക്കാന്‍ ഇവിടുത്തെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍അഭിനന്ദനമര്‍ഹിക്കുന്നു.!