CURRENCY RATE -
1 GBP :
103.14 INR
1 EUR :
87.03 INR
1 USD :
75.04 INR
Last Updated :
12 Hours 21 Minutes 27 Seconds Ago
Breaking Now

നല്ല ജീവിതം മോഹിച്ചു ബ്രിട്ടനിൽ വന്ന ഇവർ താമസിക്കുന്നത് ഗുഹകളിൽ....

വീടും അഭയസ്ഥാനങ്ങളും ഇല്ലാതെ കഴിയുന്നവർ വികസനങ്ങളുടെ പാതയിൽ മുന്നിട്ടു നിൽക്കുന്ന ബ്രിട്ടനിലും ഉണ്ടെന്നു ഈ കാഴ്ചകൾ നമ്മൾക്ക് മനസിലാക്കി തരുന്നു.

നല്ല ജീവിതം മോഹിച്ചു ബ്രിട്ടനിൽ കുടിയേറിയവർ എല്ലാം തന്നെ സുഖ സൗകര്യങ്ങളുടെ ഇടയിൽ ആണ് ജീവിക്കുന്നത് എന്ന് കരുതിയെങ്കിൽ അത് തെറ്റാണ് എന്ന് ചൂണ്ടിക്കാണിക്കുന്നു ഇവരുടെ ജീവിതം. മാഞ്ചസ്റ്ററിലെ സ്ടോക്ക്പോർട്ടിലെ മെർസി നദിക്കരികിലെ ഗുഹകളിൽ ആണ് തല ചായ്ക്കാൻ ഇടമില്ലാത്ത ഈ കുടിയേറ്റക്കാരുടെ താമസം. അടുത്ത വർഷത്തോടെ കൂടുതൽ കുടിയേറ്റക്കാർ റൊമാനിയയിൽ നിന്നും ബൾഗേറിയയിൽ നിന്നും എത്തും എന്ന ശ്രുതി നില നിൽക്കുമ്പോൾ ആണ് തല ചായ്ക്കാനായി ഈസ്റ്റെൻ യൂറോപ്പിൽ നിന്നുള്ളവർ ഗുഹകളെ ആശ്രയിക്കുന്നത്.

കെപി എന്ന പേരിൽ പരിചയപ്പെട്ട എസ്ടോനിയൻ യുവാവ് ഇത്തരത്തിൽ താമസിക്കുന്ന അനേകം വ്യക്തികളിൽ ഒരാളാണ്. ചപ്പുച്ചവരുകൾക്കിടയിൽ ഉള്ള ഈ ജിവിതം നല്ലതല്ല എന്ന് മുറി ഇംഗ്ലീഷിൽ ഈ യുവാവ് പറഞൊപ്പിക്കുന്നു. എസ്ടോനിയക്കാർക്ക് പുറമേ പോളണ്ട്, ചെക്കൊസ്ലാവിയ എന്നിവടങ്ങളിൽ നിന്നുള്ളവരെല്ലാം ഇത്തരം ഗുഹകളിൽ ജീവിതം തള്ളിനീക്കുന്നുണ്ട്. രണ്ടു വർഷം മുൻപ് ബ്രിട്ടനിലെ ബെനഫിറ്റുകൾക്ക് ഇവരും അർഹരാണ് എന്ന് പ്രഖ്യാപനം വന്നുവെങ്കിലും ഒരു സ്ഥിരമായ വിലാസം ഇല്ലാതെ ഇവർക്ക് ആ ബെനഫിറ്റുകൾ ക്ലെയിം ചെയ്യാൻ സാധിക്കില്ല.