CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 26 Minutes 41 Seconds Ago
Breaking Now

കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഇനി യുവ നേതൃത്വത്തിന്റെ കൈകളില്‍ ഭദ്രം ; ചെയര്‍ ഓഫ് ട്രസ്റ്റിയായി സജി തോമസിനേയും ലീഡ് കോര്‍ഡിനേറ്റേഴ്‌സായി ജോയല്‍ ജോസിനേയും ശ്രീലക്ഷ്മി വിബിനേയും തെരഞ്ഞെടുത്തു..

ഗ്ലോസ്റ്ററിലെ പ്രമുഖ സംഘടനയായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (കെസിഎ) 9ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇനി യുവ നേതൃത്വത്തിന്റെ കൈകളില്‍ ഭദ്രം. ചുറുചുറുക്കും കാര്യപ്രാപ്തിയുമുള്ള യുവ തലമുറ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

90 ഓളം  കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന കെസിഎയുടെ വാര്‍ഷിക മീറ്റിങ്ങ് ഫെബ്രുവരി 24 ന് നടന്നു.കെസിഎ 2024-2025 പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനായി നാളെയുടെ വാഗ്ദാനമായ യുവജനങ്ങള്‍ മുന്നോട്ട് വരികയായിരുന്നു

ചെയര്‍ ഓഫ് ട്രസ്റ്റിയായി സജി തോമസിനെ തെരഞ്ഞെടുത്തു. സാമൂഹിക പ്രവര്‍ത്തനങ്ങളിലും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലും പരിചയ സമ്പന്നനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയുമായ  സജിയുടെ നേതൃത്വത്തില്‍ കെസിഎ ഭദ്രമാണ്. 

ലീഡ് കോര്‍ഡിനേറ്റേഴ്‌സായി ജോയല്‍ ജോസിനേയും ശ്രീലക്ഷ്മി വിബിനേയും തെരഞ്ഞെടുത്തു.

ലിജോ ജോര്‍ജ് ട്രഷററാണ്. ആര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സായി വിദ്യ അവിനാഷും സ്‌റ്റെഫി ജോണും തെരഞ്ഞെടുക്കപ്പെട്ടു.

ശ്രീജിത്ത് ശ്രീകുമാറും ആശ മണിയും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സാണ്. ജെന്‍സണ്‍ കുര്യനും സജുദീന്‍ സലീമുമാണ് കാറ്ററിങ് കോര്‍ഡിനേറ്റേഴ്‌സ്.

ജോര്‍ജ് ജോണും അയറിന്‍ ഷാജിയും യൂത്ത് കോര്‍ഡിനേറ്റേഴ്‌സായും വിബിന്‍ പനക്കലിനെ പിആര്‍ഒയായും തെരഞ്ഞെടുത്തു.

 കെസിഎയുടെ സ്ഥാനം ഒഴിഞ്ഞ ട്രസ്റ്റി ജോണ്‍സണ്‍ എബ്രഹാം ഇതുവരെയുള്ള അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. തുടര്‍ന്നുള്ള കെസിഎ പ്രവര്‍ത്തനങ്ങളില്‍ ഏവരുടേയും സഹായം പ്രതീക്ഷിക്കുന്നുവെന്നും പുതിയതായി തെരഞ്ഞെടുക്കുന്നവര്‍ക്ക് ആശംസകള്‍ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പഴയ നേതൃത്വത്തിന്റെ അനുഭവവും പുതിയ നേതൃത്വത്തിന്റെ കാര്യപ്രാപ്തിയും കെസിഎയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്നും ഗ്ലോസ്റ്ററില്‍ മലയാളികള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ അടക്കം സജീവമായ കെസിഎയ്ക്ക് പുതിയ നേതൃത്വം ഒരു മുതല്‍ക്കൂട്ടാകും.




കൂടുതല്‍വാര്‍ത്തകള്‍.