CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 31 Minutes 2 Seconds Ago
Breaking Now

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ഡബ്ല്യുഎംഎ വിമന്‍സ് ഫോറം സെമിനാര്‍ സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ സ്മരണാര്‍ത്ഥം, വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ പോഷക വിഭാഗം, ഡബ്ലിയുഎംഎ  വിമന്‍സ് ഫോറം മാര്‍ച്ച് 9 ശനിയാഴ്ച സംഘടിപ്പിച്ച പരിപാടി ഏറെ ശ്രെദ്ധേയമായി.

സ്ത്രീകള്‍ക്കിടയില്‍ ശാക്തീകരണവും സ്വയം പര്യാപ്തതയും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ചിന്തോദ്ദീപകമായ സെമിനാറില്‍ Dr ഫെബിന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വുമണ്‍ ഫോറം പ്രതിനിധി സിസി ആന്റണി സ്വാഗതം ആശംസിച്ചു. ചേഞ്ചിങ് സ്യൂട്ട് കോ ഫൗണ്ടെര്‍ തേജീന്ദര്‍ സന്ദു ഉല്‍ഘാടനം നിര്‍വഹിച്ചു.

ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള സ്ത്രീകളെ ശാക്തീകരിക്കുകയും ഉന്നമിപ്പിക്കുകയും ചെയ്യുന്ന പരിപാടികളും തുടര്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് തുടരാനുള്ള വിമന്‍സ് ഫോറത്തിന്റെ പ്രതിബദ്ധത സെമിനാറില്‍ മൂഖ്യ ചര്‍ച്ചാവിഷയമായി

ഇത്തരം മസ്തിഷ്‌കപ്രക്ഷോഭ സെമിനാറുകള്‍ വരും കാലങ്ങളില്‍ സ്ത്രീ സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുമെന്ന് ഉല്‍ഘാടന പ്രസംഗത്തില്‍ തേജീന്ദര്‍ സന്ദു അഭിപ്രായപ്പെട്ടു.

സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അല്‍ഫി മാത്യു പ്രബന്ധം അവതരിപ്പിച്ചു. ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെയും അവസരങ്ങളെയും പ്രബന്ധത്തില്‍ പ്രത്യേകം പരാമര്ശിക്കുകയുണ്ടായി.

സ്ത്രീകളെ ഏറെ കരുത്തോടെ മുന്നോട്ട് പോകാന്‍ പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്ലാറ്റ്‌ഫോമുകള്‍ സമൂഹത്തില്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം Dr ഫെബിന്‍ അഭിപ്രായപ്പെടുകയുണ്ടായി.

വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ എക്കാലവും ഐക്യദാര്‍ഢ്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും സ്ത്രീ ശാക്തീകരണവും ഉന്നമനവും ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന യുകെയിലെ തന്നെ മികച്ച സംഘടനയാണെന്നും എന്നാല്‍

ലിംഗസമത്വവും സ്ത്രീ നേതൃത്വവും ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്വാഗതം ആശംസിച്ചുകൊണ്ട് സിസി ആന്റണി പറഞ്ഞു.

 

പരിപാടി ഏറെ കൃത്യതയോടെ ക്രോഡീകരിച്ചത് ഡോല്‍ജി പോള്‍ ആയിരുന്നു. പരിപാടിക്ക് ആമുഖമായി ഗാനം ആലപിച്ചത് സിജിമോള്‍ മനോജ് ആയിരുന്നു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

 

'ഓരോരുത്തര്‍ക്കും തുല്യം' എന്ന വികാരം പ്രതിധ്വനിച്ചുകൊണ്ട്, സ്ത്രീ ശാക്തീകരണത്തിന്റെ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതുത്വം നല്‍കാമെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ നവോന്മേഷത്തോടെ അഭിപ്രായപ്പെട്ടു. സെമിനാറില്‍ പങ്കെടുത്ത ഏവര്‍ക്കും സിസി ആന്റണി നന്ദി രേഖപ്പെടുത്തി.

 

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.