CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 39 Minutes 39 Seconds Ago
Breaking Now

എന്‍എച്ച്എസ് വാര്‍ഡുകളില്‍ സ്വന്തം മൂത്രത്തില്‍ കിടക്കാന്‍ വിധിക്കപ്പെട്ട് വൃദ്ധരായ രോഗികള്‍; മൃഗങ്ങള്‍ക്ക് സമാനമായ പരിചരണം; സമ്മര്‍ദം രൂക്ഷമായതോടെ രോഗികളെ പരിപാലിക്കാന്‍ പരാജയപ്പെട്ട് ജീവനക്കാര്‍; അന്വേഷണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഈ അവസ്ഥ കൂടുതല്‍ മോശമാകാനാണ് പോകുന്നതെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു

എന്‍എച്ച്എസ് ആശുപത്രികളില്‍ പ്രായമായ രോഗികളെ മൃഗങ്ങളെ പോലെയാണ് പരിപാലിക്കുന്നതെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍.സമ്മര്‍ദം കൊടുമ്പിരി കൊള്ളുന്ന എന്‍എച്ച്എസ് വാര്‍ഡുകളില്‍ 80-കളിലും, 90-കളിലും പ്രായമുള്ളരോഗികള്‍ക്ക് വേദയ്ക്കുള്ള ആശ്വാസം ലഭിക്കാതെ, സ്വയം കഴുകാന്‍ സാധിക്കാതെ, മലവും, മൂത്രവുമുള്ള തുണികളില്‍ കുടുങ്ങി കിടക്കുന്ന ഭീതിദമായ അവസ്ഥയാണ് നേരിടേണ്ടി വരുന്നത്.

യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 96-കാരനായ മനുഷ്യന്‍ ആശുപത്രി കിടക്കയില്‍ മാനസികമായി ബുദ്ധിമുട്ട് നേരിടുകയും, കുടുംബത്തിന്റെ അനുമതി കൂടാതെ സെഡേഷന്‍ നല്‍കിയതിനെ തുടര്‍ന്ന് ശര്‍ദ്ദില്‍ കുടുങ്ങി മരിക്കുകയും ചെയ്ത സംഭവം പോലും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

മരിച്ച് കിടക്കുന്ന സ്ത്രീയുടെ തൊട്ടടുത്തുള്ള ബെഡില്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയാണ് മറ്റൊരു 99-കാരിക്ക് നേരിടേണ്ടി വന്നത്. ഹെല്‍ത്ത് സര്‍വ്വീസ് അതിന്റെ സകല പരിമിതികളും കടന്ന് സേവനങ്ങള്‍ നല്‍കുമ്പോഴാണ് രോഗികള്‍ക്ക് മാന്യതയില്ലാത്ത പരിചരണം നല്‍കേണ്ടി വരുന്നതെന്ന് അന്വേഷണം നടത്തിയ ഇന്‍ഡിപെന്‍ഡന്റിനോട് ഒരു ഡോക്ടര്‍ പറഞ്ഞു. 

ഈ അവസ്ഥ കൂടുതല്‍ മോശമാകാനാണ് പോകുന്നതെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു. പ്രത്യേകിച്ച് രോഗികള്‍ കൂടുതല്‍ കാലതാമസങ്ങള്‍ നേരിടുകയും, ആശുപത്രി ഇടനാഴികളില്‍ ഒരു ബെഡിനായി ട്രോളികളില്‍ കുടുങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് കാത്തിരിക്കുന്നത്. ആശുപത്രികളിലെ പ്രായമായ രോഗികളുടെ അവസ്ഥയെ കുറിച്ച് മൂന്ന് തവണയാണ് കൊറോണര്‍മാര്‍ ഗവണ്‍മെന്റിന് മുന്നറിയിപ്പ് നല്‍കിയത്. 

പ്രായമായവരെ ചികിത്സിക്കാന്‍ സ്‌പെഷ്യലൈസ് ചെയ്ത ഡോക്ടര്‍മാരുടെ എണ്ണം കൂട്ടണമെന്നും, ചികിത്സ പൂര്‍ത്തിയാക്കി ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ കഴിയാത്ത പ്രതിസന്ധി ഒഴിവാക്കണമെന്നും ഉള്‍പ്പെടെ നിര്‍ദ്ദേശങ്ങളാണ് കൊറോണര്‍മാര്‍ മുന്നോട്ട് വെച്ചത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ എ&ഇകളില്‍ 12 മണിക്കൂറിലേറെ കാത്തിരുന്ന 1.5 മില്ല്യണ്‍ രോഗികളില്‍ പകുതിയും 70 വയസ്സിന് മുകളിലുള്ളവരാണെന്ന് പത്രം കണ്ടെത്തി. 




കൂടുതല്‍വാര്‍ത്തകള്‍.