CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 39 Minutes 33 Seconds Ago
Breaking Now

1 മില്ല്യണ്‍ യുവാക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയില്ലെങ്കില്‍ ഫലം വിനാശകരം; 19 മുതല്‍ 25 വയസ്സ് വരെയുള്ളവര്‍ക്ക് മീസില്‍സ് ഇഞ്ചക്ഷന്‍ അനിവാര്യമെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ്; ഇംഗ്ലണ്ടില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് തുടരുന്നു

എന്‍എച്ച്എസ് എംഎംആര്‍ വാക്‌സിനുകള്‍ ആജീവനാന്ത സുരക്ഷയാണ് ഒരുക്കുന്നത്

19 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള ഒരു മില്ല്യണോളം യുവാക്കള്‍ക്ക് മീസില്‍സിന് എതിരായ പ്രതിരോധ കുത്തിവെയ്പ്പ് അനിവാര്യമെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ്. ഒരിക്കല്‍ പൂര്‍ണ്ണമായി ഇല്ലാതാക്കിയ വൈറസ് കേസുകള്‍ ഇപ്പോള്‍ വീണ്ടും തലപൊക്കിയതോടെയാണ് ആശങ്ക പടരുന്നത്. ഒക്ടോബര്‍ മുതല്‍ ഇംഗ്ലണ്ടില്‍ 733 കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. 

ഇതോടെ യുവാക്കള്‍ വാക്‌സിനേഷന്‍ എടുക്കാന്‍ മുന്നോട്ട് വരണമെന്നാണ് ആരോഗ്യ മേധാവികള്‍ ആവശ്യപ്പെടുന്നത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളിലെ 900,000 വിദ്യാര്‍ത്ഥികളും, യുവ ജോലിക്കാരും വാക്‌സിനെടുക്കാന്‍ തയ്യാറാകണമെന്നാണ് നിര്‍ദ്ദേശം. ഈ മേഖലകളാണ് പ്രധാനമായും ഉയര്‍ന്ന റിസ്‌ക് നേരിടുന്നത്. ദേശീയ തലത്തില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടാത്ത പല സ്ഥലങ്ങളുമുണ്ട്. 

അസുഖം കൂടുതല്‍ ഗുരുതരമായി മാറുന്നത് കുട്ടികളാണ്. എന്നിരുന്നാലും മുതിര്‍ന്നവര്‍ക്ക് രോഗം പിടിപെടാനും, വൈറസിനെ കൈമാറാനും, ചിലപ്പോള്‍ ഗുരുതരമായി മാറാനുമുള്ള സാധ്യതകളുണ്ട്. രണ്ട് ഡോസ് എംഎംആര്‍ മീസില്‍സ്, മംപ്‌സ്, റുബെല്ലാ വാക്‌സിനുകളാണ് ആളുകള്‍ എടുക്കേണ്ടത്. എന്നാല്‍ പലര്‍ക്കും ഒരെണ്ണമോ, ഒരെണ്ണം പോലും എടുക്കാത്തവരോ ആണ്. 

മീസില്‍സ് ലോകത്തിലെ ഏറ്റവും പകര്‍ച്ചസാധ്യതയുള്ള രോഗങ്ങളിലൊന്നാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വാക്‌സിന്‍സ് ചീഫ് സ്റ്റീവ് റസല്‍ പറഞ്ഞു. ഇത് മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും ഏത് പ്രായമത്തിലും ഗുരുതരമായി മാറാം. എന്‍എച്ച്എസ് എംഎംആര്‍ വാക്‌സിനുകള്‍ ആജീവനാന്ത സുരക്ഷയാണ് ഒരുക്കുന്നത്. കേസുകള്‍ കൂടുമ്പോള്‍ സുരക്ഷയില്ലാതെ പോകുന്നതില്‍ കാര്യമില്ല,സ്റ്റീവ് ഓര്‍മ്മിപ്പിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.