CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 34 Minutes 1 Seconds Ago
Breaking Now

പണി മുഴുവന്‍ നാട്ടുകാര്‍ക്ക്, പണം മുഴുവന്‍ രാഷ്ട്രീയക്കാര്‍ക്ക്! പാര്‍ലമെന്റ് എംപിമാര്‍ക്ക് പണപ്പെരുപ്പം മറികടന്ന് ശമ്പളവര്‍ദ്ധന; 4762 പൗണ്ട് വര്‍ദ്ധനയില്‍ ഒപ്പുവെച്ചതോടെ വരുമാനം 90,000 പൗണ്ട് കടന്നു; രാഷ്ട്രീയക്കാര്‍ പണം അടിച്ചെടുക്കുന്നതില്‍ രോഷം പുകയുന്നു

ശതകോടീശ്വരനായ പ്രധാനമന്ത്രി വര്‍ദ്ധനവ് വേണ്ടെന്ന് വെയ്ക്കുമോയെന്ന് സ്ഥിരീകരിച്ചാണ് ഋഷി സുനാകിന്റെ വക്താവ് തയ്യാറായില്ല

പണപ്പെരുപ്പം മറികടക്കുന്ന ശമ്പളവര്‍ദ്ധന അടിച്ചെടുത്ത് രാജ്യത്തിന്റെ എംപിമാര്‍. വര്‍ദ്ധവ പ്രാവര്‍ത്തികമായോടെ 90,000 പൗണ്ടിന് മുകളിലേക്കാണ് രാജ്യത്തെ സേവിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ വരുമാനം ഉയര്‍ന്നത്. 4762 പൗണ്ടിന്റെ വര്‍ദ്ധനവിനാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ശമ്പള വാച്ച്‌ഡോഗ് ഒപ്പുവെച്ചത്. ജനം നികുതി ഭാരത്തില്‍ പൊറുതിമുട്ടുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് ഈ വര്‍ദ്ധന നല്‍കിയതില്‍ രോഷം അണപൊട്ടുകയാണ്. 

86,584 പൗണ്ടില്‍ നിന്നും ഏപ്രില്‍ മാസത്തോടെ 91,346 പൗണ്ടിലേക്കാണ് വരുമാനം വര്‍ദ്ധിക്കുക. പണപ്പെരുപ്പം 4 ശതമാനത്തില്‍ പോകവെയാണ് ഇത്. എന്നാല്‍ എംപിമാരുടെ സുപ്രധാന പങ്ക് മുന്‍നിര്‍ത്തിയാണ് വര്‍ദ്ധനവെന്ന് ഇന്‍ഡിപെന്‍ഡന്റ് പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി അവകാശപ്പെട്ടു. UK PM Rishi Sunak Forced to Defend Party After Racist' Remarks - News18

സാധാരണ കുടുംബങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് നികുതിദായകന്റെ പക്കല്‍ നിന്നും പണം പിടിച്ചെടുത്ത് എംപിമാരുടെ പോക്കറ്റ് വീര്‍പ്പിക്കുന്നതെന്ന് വിമര്‍ശനം രൂക്ഷമായിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ പണപ്പെരുപ്പം മറികടന്നുള്ള വര്‍ദ്ധന നേടിയത് നികുതിദായകരെ ചൊടിപ്പിക്കുമെന്ന് ടാക്‌സ് പെയേഴ്‌സ് അലയന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ഒ'കോണെല്‍ പറഞ്ഞു. 

ശതകോടീശ്വരനായ പ്രധാനമന്ത്രി വര്‍ദ്ധനവ് വേണ്ടെന്ന് വെയ്ക്കുമോയെന്ന് സ്ഥിരീകരിച്ചാണ് ഋഷി സുനാകിന്റെ വക്താവ് തയ്യാറായില്ല. എന്നിരുന്നാലും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും മന്ത്രിമാര്‍ സ്വയമേവ മന്ത്രിതല ശ്മ്പളത്തിന്റെ ഒരു ഭാഗം വേണ്ടെന്ന് വെയ്ക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് പ്രകാരം 2010 മുതല്‍ കോമണ്‍സിലെ മന്ത്രിമാര്‍ക്ക് ശമ്പള വര്‍ദ്ധന ഉണ്ടായിട്ടില്ല, വക്താവ് പറഞ്ഞു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.